റേഷൻ കാർഡിലെ തെറ്റ് തിരുത്തൽ; സമയപരിധി നീട്ടി

Ration card

റേഷൻ കാർഡുകളുടെ മുൻഗണനാ പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് റേഷൻ കാർഡിലെ തെറ്റുകൾ തിരുത്തുന്നതിന് അനുവദിച്ച സമയം നവംബർ 5 വരെ നീട്ടി. നേരത്തേ ഒക്ടോബർ മുപ്പത് വരെയായിരുന്നു സമയം നിശ്ചയിച്ചിരുന്നത്.

Read More : റേഷൻ കാർഡുടമകളുടെ പട്ടിക പ്രസിദ്ധീകരിച്ചു; കൂടുതൽ വിവരങ്ങൾക്ക്…

ഭക്ഷ്യമന്ത്രി പി തിലോത്തമനാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 5 വരെ അവധി ദിവസങ്ങളിലും താലൂക്ക് സപ്ലൈ ഓഫീസുകൾ പ്രവർത്തിക്കും. താലൂക്ക് സപ്ലൈ ഓഫീസിൽ കൂടാതെ പഞ്ചായത്ത് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പരാതി സമർപ്പിക്കാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top