തെരുവ് നായ്ക്കളെ കൊന്നു; ജോസ് മാവേലിക്കെതിരെ കേസ്

jose-maveli

ജോസ് മാവേലിക്കെതിരെ പോലീസ് കേസ്. തെരുവായ്ക്കളെ കൊന്നതിനെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം വർക്കലയിൽ തെരുവ് നായ്ക്കളുടെ കടിയേറ്റ് വൃദ്ധൻ മരിച്ച സംഭവത്തെ തുടർന്ന് 30 ഓളം തെരുവ് നായ്ക്കളെ ജോസ് മാവേലിയും സംഘവും ഇന്ന് രാവിലെ കൊന്നിരുന്നു.

ജോസ് മാവേലിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹത്തെ അറെസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തെ തടഞ്ഞ് വെച്ചിരിക്കുയാണ് നാട്ടുകാർ. ജോസ് മാവേലിയെ അറെസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇവർ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top