മനേകാ ഗാന്ധി ഹിപ്പോക്രാറ്റെന്ന് ചെന്നിത്തല

കേന്ദ്രമന്ത്രി മനേകാ ഗാന്ധി ഹിപ്പോക്രാറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിലാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ മുഖ്യമന്ത്രിയെ പോലും അവഗണിക്കുന്ന തരത്തിലാണ് അവർ സംസാരിക്കുന്നത്. കേരളത്തിലെ തെരുവ് നായ പ്രശ്‌നം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
തെരുവുനായ്ക്കളെ കൊല്ലുന്നവർക്കെതിരെ കാപ്പ ചുമത്തണമെന്ന് മനേകാ ഗാന്ധി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇത്തരക്കാരെ ഗുണ്ടാ നിയമപ്രകാരം നേരിടണമെന്നും അവർക്കെതിരെ നടപടിയെടുക്കാൻ ഡി.ജി.പി മുൻകൈയെടുക്കണമെന്നും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ മനേകാ ഗാന്ധി പറഞ്ഞിരുന്നു.
അതേസമയം മനേകാ ഗാന്ധിക്ക് ഡൽഹിയിലിരുന്ന് എന്തും പറയാമെന്നും കേരളത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയാകുന്നവരുടെ അവസ്ഥ അവർക്ക് അറിയില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീൽ പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here