“കേരളാ മുഖ്യമന്ത്രിയെ വിമർശിക്കാൻ മനേകാ ഗാന്ധി ആര്”

p-k-basheer

കേരളാ മുഖ്യമന്ത്രിയെ വിമർശിക്കാൻ മനേകാ ഗാന്ധി ആരാണെന്ന് പി കെ ബഷീർ എംഎൽഎ. തെരുവ് നായ വിഷയത്തിൽ നിയമസഭയിൽ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി ആവശ്യപ്പെട്ട് സംസാരിക്കവെയാണ് പി കെ ബഷീർ മനേകാ ഗാന്ധിയ്‌ക്കെതിരെ രംഗത്തെത്തിയത്.

തെരുവ് നായ വിഷയത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് മനേകാ ഗാന്ധി രംഗത്തെത്തിയിരുന്നു. നായ്ക്കളെ കൊന്നവർക്ക് നേരെ കാപ്പ ചുമത്തണമെന്നും ഡിജിപി നടപടിയെടുക്കണമെന്നും മനേകാ ഗാന്ധി പറഞ്ഞിരുന്നു.

മൃഗങ്ങളുടെ കാര്യമല്ല, സ്ത്രീകളുടെയും കുട്ടികളുടെയും കാര്യം നോക്കേണ്ട വകുപ്പാണ് മനേകാ ഗാന്ധിയുടേതെന്നും അവർ അവരുടെ മക്കളെ മര്യാദയ്ക്ക് നോക്കിയാൽ മതിയെന്നും പി കെ ബഷീർ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി കേന്ദ്രത്തിൽ പോയി ചർച്ച നടത്തി അലഞ്ഞ് നടക്കുന്ന നായ്ക്കളെ ഉന്മൂലനം ചെയ്യാനുള്ള അനുമതി വാങ്ങണം. നമ്മുടെ മുഖ്യമന്ത്രി സ്വയം വിലകുറച്ച് മനേകാ ഗാന്ധിയെ പോയി കാണരുത്. പ്രധാനമന്ത്രിയെതന്നെ കാണണം, ബഷീർ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top