Advertisement

ടോള്‍ ഫ്രീ നമ്പറിലേക്ക് ഐഎസ്ഡി റേറ്റ്!!! ഇത് എയര്‍ടെല്ലിന്റെ ടോള്‍ഫ്രീ ചതി!

October 30, 2016
Google News 1 minute Read

ഇനി കംപ്ലയിന്റ് പറയാന്‍ എയര്‍ടെല്ലില്‍ നിന്ന് ബിഎസ്എന്‍എല്‍ ബ്രോഡ് ബാന്റ് ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിക്കുമ്പോള്‍ ഒന്നു സൂക്ഷിക്കണം. കാര്യം നേരില്‍ പോയി പറയുന്നതായിരിക്കും കൂടുതല്‍ ലാഭകരം. കാരണം സംഗതി ടോള്‍ ഫ്രീയാണെങ്കിലും ബില്‍ വരുമ്പോള്‍ ഐഎസ്ഡി റേറ്റ് കൊടുക്കേണ്ടി വരും. കാരണം ആ കോള്‍ പോയിരിക്കുന്നത് യുഎസ്, കാനഡയിലേക്കോ,യൂറോപ്പ് എന്നിവിടങ്ങളിലേക്കാണ്. കൊല്ലം സ്വദേശി വിനീതിനാണ് എയര്‍ടെല്ലിന്റെ ഈ ടോള്‍ഫ്രീ ചതി നേരിടേണ്ടി വന്നത്.

ആഗസ്റ്റ് 23മുതല്‍ 26വരെ ബിഎസ്എന്‍എല്ലിന്റെ ലാന്റ് ലൈന്‍ ടോള്‍ഫ്രീ നമ്പറായ 1800-345-1500 ലേക്ക് വിളിച്ചതാണ് ഇപ്പോള്‍ വിനീതിന് പണിയായിരിക്കുന്നത്. മറ്റ് നെറ്റ്വര്‍ക്കിലുള്ളവര്‍ക്ക് വിളിക്കാനുള്ള നമ്പര്‍ എന്ന് ബിഎസ്എന്‍എല്ലിന്റെ സെറ്റില്‍ വ്യക്തമായി കൊടുത്തിരിക്കുന്ന നമ്പറിലേക്കാണ് വിനീത് വിളിച്ചത്. വിളിച്ച കോള്‍ ഒന്നും കിട്ടിയില്ലെന്ന് മാത്രമല്ല ഇതിന് ബില്ലടിച്ച് വന്നത് 72രൂപയും!! സെക്കന്റുകള്‍ മാത്രം നീണ്ട കോളുകളുടെ പള്‍സ് ഒമ്പത് എന്ന് കണക്കാക്കിയാണ് 72 രൂപ ബില്ലില്‍ കാണിച്ചിരിക്കുന്നത്.
ഇതേ നമ്പറിലേക്ക് തന്നെ ഓഗസ്റ്റ് 22നു വിളിച്ച് കോളുകള്‍ക്ക് തുകയൊന്നും ഈടാക്കിയിട്ടില്ലെന്നത് തന്നെയാണ് ഈ ചതിയുടെ ആഴം വ്യക്തമാക്കുന്നത്. ആ ദിവസം അഞ്ച് കോളുകളാണ് ഈ നമ്പറിലേക്ക് ചെയ്തത്. അഞ്ചിനും തുകയൊന്നും ഈടാക്കിയിട്ടില്ല.
കാര്യങ്ങള്‍ ഇവിടെ തീരുന്നില്ല, ഇക്കാര്യമെല്ലാം കാണിച്ച് എയര്‍ടെല്ലിന്റെ കസ്റ്റമര്‍ കെയറിലും ഓഫീസിലും വിനീത് കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് ഒരുമാസത്തിലേറെയായി. കസ്റ്റമര്‍ കെയറില്‍ വിളിച്ച് പരിഹാരം ഒന്നും ലഭിക്കാത്തതിനാല്‍, എയര്‍ടെല്ലിന്റെ ഓഫീസിലും രേഖാമൂലം പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ആയില്ല. അതിനുശേഷം വന്ന ബില്ലില്‍ 72രൂപ കുറച്ചാണ് വിനീത് അടച്ചത്, തുക മുഴുവന്‍ അടച്ചില്ലെങ്കില്‍ കണക്ഷന്‍ കട്ട് ചെയ്യുമെന്നാണ് ഇപ്പോള്‍ എയര്‍ടെല്ലില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇനി ഉപഭോക്തൃകോടതിയില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് വിനീത്.

airtel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here