ബെൻസിന്റെ ഇലക്ട്രിക് കാർ വരുന്നു

benz

ഇലക്ട്രിക് കാറുമായി ബെൻസ് എത്തുന്നു. 2016 പാരിസ് മോട്ടോർ ഷോയിൽ അവതരിപ്പിച്ച ബെൻസ് ഇ ക്യു എന്ന വാഹനമാണ് മേഴ്‌സിഡിസ് ബെൻസ് എന്ന പ്രമുഖ വാഹന കമ്പനി വിപണിയിലെത്തിക്കുന്നത്. 2020ൽ ആദ്യ ഇലക്ട്രിക് കാർ നിരത്തിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി പറയുന്നു.

benz electric car

ബെൻസ് എ ക്‌സാസിനോടും ബി ക്ലാസിനോടും സാമ്യമുള്ളതായിരിക്കും ഈ പുതിയ മോഡൽ. എ ക്ലാസും ജി.എൽ ക്രോസ് ഓവറും ഉൾപ്പെടെയുള്ള കാറുകൾ നിർമ്മിക്കുന്ന ജർമനിയിലെ നിർമാണശാലകളിലൊന്നായ ബെർമനിലായിരിക്കും ഈ കാറിന്റേയും നിർമ്മാണം നടക്കുക.

Mercedes-Benz EQ, Electric car

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top