കെഎസ്ആർടിസിയിൽ ഓർഡിനറി സർവ്വീസുകൾ പുന: ക്രമീകരിക്കുന്നു

കെഎസ്ആർടിസിയിൽ 3000 ഓളം ഓർഡിനറി സർവ്വീസുകൾ പുന: ക്രമീകരിക്കുന്നു. കെഎസ്ആർടിസി നേരിട്ടുകൊണ്ടിരിക്കുന്ന നഷ്ടം നികത്താൻ കെഎസ്ആർടിസി പുനക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സർവ്വീസുകൾ ഉൾപ്പെടുത്തുന്നത്. യാത്രാദുരിതമുണ്ടാകാത്തവിധം നിലവിലുള്ള ഭൂരിഭാഗം ഓർഡിനറി സർവിസുകളുടെയും റൂട്ടുകളിൽ മാറ്റംവരുത്തും.
ഇതിനായി ഡിപ്പോ തലത്തിൽ പ്രാരംഭ പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ലാഭകരമല്ലാത്ത റൂട്ടുകൽ പുന: ക്രമീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച മാനേജ്‌മെന്റ് തീരുമാനമെടുത്തതിനെ തുടർന്നാണ് നടപടി.
10,000 രൂപ പ്രതിദിന വരുമാനം ലഭിക്കാത്ത സർവിസുകൾ പുന:ക്രമീകരിക്കു മെന്നാണ് എം.ഡി എം.ജി. രാജമാണിക്യം നേരത്തേ അറിയിച്ചത്. ഗ്രാമീണ മേഖലയിലടക്കം മിക്ക ഓർഡിനറി സർവിസുകളിലും 8000 രൂപയിൽ താഴെ മാത്രമാണ് പ്രതിദിന വരുമാനം.
റൂട്ട് മാറ്റം വഴി ഇത് 10,000ത്തിന് മുകളിലത്തെിക്കുക ശ്രമകരമാണെങ്കിലും സാധ്യമായ എല്ലാ മാർഗങ്ങളും കൈക്കൊള്ളാനാണ് ചീഫ് ഓഫിസിൽനിന്ന് ഡിപ്പോതലത്തിൽ ലഭിച്ചിട്ടുള്ള നിർദേശം. ഇത് സാധ്യമായാൽ സംസ്ഥാന തലത്തിലാകെ ദിവസവും രണ്ടുകോടിയുടെയെങ്കിലും അധിക വരുമാനം നേടാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here