യെമനിലെ ജയിലിന് നേരെ ബോംബാക്രമണം; 60 പേർ കൊല്ലപ്പെട്ടു

yemen

യെമനിലെ ജയിലിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ യെമനിലെ ഹൂതി വിമതരുടെ ജയിലിലും സുരക്ഷാ കേന്ദ്രങ്ങളിലുമാണ് വ്യോമാക്രമണം ഉണ്ടായത്. ശനിയാഴ്ച ര3ാത്രിയോടെയായിരുന്നു സംഭവം.

സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളാണ് ബോംബാക്രമണം നടത്തിയത്. ജയിലിൽ 84 പേർ തടവുകാരായി ഉണ്ടായിരുന്നു. കെട്ടിടങ്ങൾ പൂർണ്ണമായി നശിച്ചു. മൃതദേഹങ്ങൾ നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top