സ്ക്കൂള്‍ വിക്കി കേരളപ്പിറവിയ്ക്ക്

schoolwiki

സംസ്ഥാനത്തെ ഒന്നുമുതല്‍ പ്ളസ് ടു വരെയുള്ള സ്കൂളുകളെ കൂട്ടിയിണക്കി ഐ.ടി@സ്കൂള്‍ പ്രോജക്ട് തയാറാക്കുന്ന ‘സ്കൂള്‍ വിക്കി ’ (www.schoolwiki.in) കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന്(നാളെ) സജ്ജമാകും. വിക്കിപീഡിയ മാതൃകയില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും പൊതുജനകളുടേയുമെല്ലാം പങ്കാളിത്തത്തോടെയുള്ള ഉള്ളടക്ക ശേഖരണമാണ് മലയാളത്തില്‍ തയാറാക്കിയ ഇതിന്‍െറ സവിശേഷത. പൂര്‍ണ്ണമായും മലയാളത്തിലാണ് സ്ക്കൂള്‍ വിക്കി തയ്യാറാക്കിയിരിക്കുന്നത്. 15000ത്തോളം സ്ക്കൂളുകളെ കൂട്ടിയിണക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.
ഓരോ വിദ്യാലയങ്ങളുടെ അടിസ്ഥാനവിവരങ്ങളും അതത് സ്കൂളിന്‍െറ ചരിത്രവും വിക്കിയില്‍ ചേര്‍ക്കാവുന്നതും നിലവിലുള്ളത് പുതുക്കാവുന്നതുമാണ്. പ്രമുഖരായ പൂര്‍വവിദ്യാര്‍ഥികള്‍, സ്കൂള്‍ മാപ്പ്, സ്കൂള്‍ വെബ്സൈറ്റ്, ബ്ളോഗുകള്‍, ക്ളബുകള്‍, ക്ളാസ് മാഗസിനുകള്‍, സ്കൂളില്‍ നടക്കുന്ന ദിനാചരണങ്ങള്‍, ആഘോഷങ്ങള്‍, മേളകള്‍ എന്നിവയുടെ വിവരങ്ങളും ചിത്രങ്ങളും വിഡിയോകളും നല്‍കാം. ഇതുവഴി എല്ലാ സ്കൂളുകളുടെയും കൃത്യമായ ഭൂപടം സ്വതന്ത്ര പ്ളാറ്റ്ഫോമായ ഓപണ്‍ സ്ട്രീറ്റ് മാപ്പില്‍ ലഭ്യമാകും. മികച്ച രീതിയില്‍ സ്ക്കൂള്‍ വിക്കി പരിപാലിക്കുന്ന സ്ക്കൂളുകള്‍ക്ക് അവാര്‍ഡ് നല്‍കും

school wiki, kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top