അർണബ് ഗോസ്വാമി ടൈംസ് നൗവിൽനിന്ന് രാജി വെച്ചു

പ്രമുഖ മാധ്യമ പ്രവർത്തകൻ അർണബ് ഗോസ്വാമി ടൈംസ് നൗവിൽനിന്ന് രാജി വെച്ചു. ടൈംസ് നൗ എഡിറ്റർ ഇൻ ചീഫ് ആയിരുന്നു. കുറച്ച് ദിവസങ്ങളായി ന്യൂസ് അവറിൽ അർണബ് ഉണ്ടായിരുന്നില്ല. ചാനലിൽ അർണബിന്റെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടയിലാണ് അർണബ് രാജിവെച്ചെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചാനലിന്റെ എഡിറ്റോറിയൽ മീറ്റിങ്ങിൽ അർണബ് രാജി പ്രഖ്യാപിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
സ്വന്തമായി മാധ്യമ സ്ഥാപനം തുടങ്ങുന്നതിന്റെ ഭാഗമായാണ് രാജിവയ്ക്കുന്നതെന്നാണ് സൂചന…
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News