അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നല്‍കാനുണ്ടായ സാഹചര്യം വിശദീകരിച്ച് സുപ്രിം കോടതി

Arnab Goswami

റിപ്പബ്ലിക് ടി വി മേധാവി അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നല്‍കാനുണ്ടായ സാഹചര്യം വിശദീകരിച്ച് സുപ്രിം കോടതി. ക്രിമിനല്‍ നിയമം ചില പൗരന്‍മാരെ മാത്രം ഉപദ്രവിക്കാനുള്ള മാര്‍ഗമായി മാറരുതെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.

അര്‍ണബിനെതിരായ കുറ്റങ്ങള്‍ തെളിയിക്കാനായില്ലെന്ന് സുപ്രിം കോടതി പ്രാഥമിക നിരിക്ഷണം നടത്തി. അര്‍ണബിനെതിരെ തെളിവില്ലെന്നും എങ്ങനെ ആണ് അര്‍ണബ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്ന് മഹാരാഷ്ട്ര പൊലീസ് നിഗമനത്തിലെത്തിയതെന്നും കോടതി ചോദിച്ചു.

Read Also : അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിംകോടതി

തെളിവുകള്‍ ഇല്ലാത്തത് കൊണ്ട് തന്നെ മുംബൈ പൊലീസും സര്‍ക്കാരും രാഷ്ട്രീയം കളിക്കുകയായിരുന്നെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ചന്ദ്രചൂഢ്, ഇന്ദിര ബാനര്‍ജി എന്നിവരുപ്പെട്ട ബെഞ്ചിന്റെതാണ് ഉത്തരവ്.

അര്‍ണബിന്റെ അറസ്റ്റ് നാലാഴ്ചത്തേക്ക് സുപ്രിംകോടതി തടഞ്ഞു. ആര്‍ക്കിടെക്ടിന്റെ ആത്മഹത്യയില്‍ അര്‍ണബിന് പങ്കുണ്ടെന്നതിന് മതിയായ തെളിവുകള്‍ സംശയിക്കാന്‍ പോലും ഇല്ലെന്നും അര്‍ണബ് തെളിവ് നശിപ്പിക്കാനോ രാജ്യം വിടാനോ ശ്രമിക്കുകയും ചെയ്തിരുന്നില്ലെന്നും കോടതി. അതുകൊണ്ട് തന്നെ ജാമ്യത്തിന് അര്‍ണാബ് അര്‍ഹനാണെന്ന് കോടതി നിരീക്ഷിച്ചു.

ഇത്തരം കേസുകളില്‍ കോടതിയുടെ വാതിലുകള്‍ ആര്‍ക്കും മുന്നില്‍ അടക്കരുത്. ജനങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള കേസുകള്‍ക്കായി എക്കാലത്തും കോടതിയുടെ വാതിലുകള്‍ തുറന്നിരിക്കണമെന്നും സുപ്രിംകോടതി ഉത്തരവില്‍ വ്യക്തമാക്കി.

Story Highlights arnab goswami, supreme court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top