ഗവർണറെ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

pinarayi-vijayan

ഗവർണറെ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളപ്പിറവി ദിനാഘോഷങ്ങളിൽ പ്രോട്ടോകോൾ പ്രശ്‌നം ഉള്ളതിനാലാണ് ഗവർണറെ ഒഴിവാക്കിയതെന്നും പിണറായി വിജയൻ പറഞ്ഞു. ചടങ്ങിൽ ഗവർണറെ ക്ഷണിക്കാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു. പരിപാടി ഉദ്ഘാടനംചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രി ഗവർണറെ ക്ഷണിക്കാത്തതിന്റെ കാരണം വ്യക്തമാക്കുകയായിരുന്നു.

ഇത്തരം പരിപാടിയിൽ സംസ്ഥാന ഭരണതലവൻ ഉണ്ടാകേണ്ടതില്ല. ഗവർണർ പങ്കെടുത്താൽ ചടങ്ങിൽ വേദിയിൽ നിശ്ചിത എണ്ണം അതിഥികൾ മാത്രമേ പാടുള്ളൂ. ഇന്ന് വേദിയിൽ അറുപത് പേരുണ്ട്. ഗവർണർ പങ്കെടുത്താൽ ഇത് പരിമിത പ്പെടുത്തേണ്ടി വരും. ഇന്ന് തുടങ്ങി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയാണ് ഇത്. അപ്പോൾ ഇതിനുശേഷം തുടർന്ന് വരുന്ന പരിപാടിയിൽ ഗവർണറെ ഉൾപ്പെടുത്തും. ഏതായാലും ഗവർണറെ ഞങ്ങൾ മറന്നുപോയിട്ടില്ല, മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top