ബിഗ് ആപ്പിൾ പ്രൊജക്ട് അവകാശികളിലേക്ക്

apple-a-day

ആപ്പിൾ എ ഡേ പ്രോപ്പർട്ടീസിന്റെ ബിഗ് ആപ്പിൽ പ്രൊജക്ട് ഈസ്റ്റേൺ ഗ്രൂപ്പിന്റെ കീഴിലുളള നൻമ പ്രോപ്പർട്ടീസ് പൂർത്തിയാക്കി അവകാശികൾക്ക് കൈമാറി. ഒക്ടോബർ 30 ന് താക്കോൽദാനം നടത്തി. മുന്‍ എംപി പി രാജീവാണ് യഥാർത്ഥ ഉടമസ്ഥർക്ക് ഫ്‌ളാറ്റുകൾ കൈമാറിയത്.

ബിഗ് ആപ്പിൽ പ്രൊജക്ട്, ഉടമസ്ഥരായ ആപ്പിൾ എ ഡേ പ്രോപ്പർട്ടീസ് കൈവിട്ടതോടെ ഫ്‌ളാറ്റുകൾക്കായി പണം മുടക്കിയവർ ഒരു മനസ്സോടെ പത്തുവർഷം നടത്തിയ പോരാട്ടത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായാണ് ഫ്‌ളാറ്റുകളുടെ പണി പൂർത്തിയാക്കാനായത്. ഫ്‌ളാറ്റുകലിലെ ഫർണിഷിങ് വർക്കുകൾ കൂടി പൂർത്തിയാക്കി രണ്ട് മാസത്തിനുള്ളിൽ ഇവർ താമസം ആരംഭിക്കും.

പ്രൊജക്ട് കൈവിട്ടതോടെ പണം മുടക്കിയവർ ബിഗ് ആപ്പിൾ ബയേഴ്‌സ് അസോസിയേഷൻ എന്ന കൂട്ടായ്മ രൂപീകരിച്ചു. ഇവർ കിറ്റ്‌കോയ്ക്കും , ഈസ്റ്റേൺ ഗ്രൂപ്പിന് കീഴിലുളള നൻമ ന• പ്രോപ്പർട്ടീസുമായി ചേർന്നാണ് പദ്ധതി പൂർത്തിയാക്കിയത്.

apple-a-day-inauguration
2006ലാണ് പാലാരിവട്ടത്ത് ഒബ്‌റോൺ മാളിനു പിൻവശത്തായി ബിഗ് ആപ്പിൾ എന്ന പേരിലുള്ള പദ്ധതി ആപ്പിൾ എ ഡേ പ്രോപ്പർട്ടീസ് പ്രഖ്യാപിച്ചത്. 2008ൽ ഫ്‌ളാറ്റുകളുടെ നിർമാണം പൂർത്തീകരിച്ച് കൈമാറാമെന്നായിരുന്നു ഉടമസ്ഥർ ഉറപ്പ് നൽകിയത്. 224 പേരിൽ നിന്നായി 36.4 കോടി രൂപയാണ് ഇതിനായി ബിൽഡർമാർ പിരിച്ചെടുത്തത്. പക്ഷേ, 2010 എത്തിയപ്പോഴും ഫ്‌ളാറ്റ് സമുച്ചയത്തിന്റെ പുറംഘടനയിൽ നിർമാണം അവസാനിപ്പിച്ച് ആപ്പിൾ ബിൽഡേഴ്‌സ് മുങ്ങി.

ഇതോടെ ആദ്യഘട്ടമായി വായ്പ അനുവദിച്ച ബാങ്കുകൾ ജപ്തി നോട്ടീസ് നൽകി. ഇത് വായ്പക്കാരിൽ പലരും ആത്മഹത്യ ചെയ്യാനും സമ്മർദ്ദം മൂലം നിത്യ രോഗികളാകാനും കാരണമായി

buyers

ബിഗ് ആപ്പിൾ ബയേഴ്‌സ്

തുടർന്നാണ് ബിഗ് ആപ്പിൾ ബയേഴ്‌സ് എന്ന പേരിൽ ഇവർ ഒരു സംഘടനയ്ക്ക് രൂപം നൽകുന്നത്. പോലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ കേസുമായി ഹൈക്കോടതിയിലേക്ക്. കോടതി വിധി ബിൽഡേഴ്‌സിന് എതിരായിരുന്നു. 150 കോടി കെട്ടി വെക്കണമെന്ന് കോടതി വിധിച്ചു. അതോടെ ബിൽഡേഴ്‌സ് ഒത്തുതീർപ്പിന് ശ്രമം ആരംഭിച്ചു. ഇത് എങ്ങും എത്താതെ ആയതോടെ ബിഗ് ആപ്പിൾ ബയേഴ്‌സ് വീണ്ടും കോടതിയെ സമീപിച്ചു. ഹൈക്കോടതി പ്രശ്‌നങ്ങൾ പരിഹരിക്കാൻ അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചു.

അഡ്മിനിസ്‌ട്രേറ്ററുടെ മേൽനോട്ടത്തിൽ പദ്ധതി പൂർത്തിയാക്കാൻ ധാരണയായി. കിറ്റ്‌കോ നിർമാണപ്രവർത്തനങ്ങളുടെ കൺസൾട്ടൻസി ഏറ്റെടുത്തു. ബാക്കി പണികൾ നടത്തുന്നതിനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കവേയാണ് ടേൺ കീ വ്യവസ്ഥയിൽ മുഴുവൻ ജോലികളും ചെയ്യാമെന്ന വാഗ്ദാനവുമായി ഈസ്റ്റേൺ ഗ്രൂപ്പിന്റെ ന&bull പ്രോപ്പർട്ടീസ് രംഗത്തെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top