ഹര്‍നാം കൗര്‍… ഇത് മാറ്റത്തിന്റെ പെണ്‍മുഖം

മൂക്കിന് താഴെയോ, ചുണ്ടിന് താഴെയോ അൽപ്പം രോമം കൂടുതൽ വളർന്നാൽ ആശങ്കപ്പെടുന്നവരാണ് നമ്മൾ. എന്നാൽ ആണുങ്ങളെ പോലെ തന്നെ കട്ടിയിൽ താടിയും മീശയും മുളച്ചാലുള്ള അവസ്ഥയാലോചിച്ച് നോക്കു….പി.സി.ഒ.എസ് അഥവാ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം എന്ന രോഗത്തിന്റെ ഭാഗം മാത്രമാണ് അമിത രോമവളർച്ച.
മുഖം മറച്ചും, രോമം കളഞ്ഞും ഈ അമിത രോമവളർച്ചയെ മറയ്ക്കാൻ സ്ത്രീകൾ ശ്രമിക്കുമ്പോൾ, ഇതിൽ നിന്ന് വേറിട്ട് നിൽക്കുകയാണ് ഈ യുവതി.
ഹർനാം കൗർ എന്ന ഈ 24 കാരിയാണ് സമൂഹത്തിന്റെ എഴുതപ്പെടാത്ത മാനദണ്ഡങ്ങളെ വെല്ലുവിളിച്ച് പുരുഷന്മാരെ പോലെ താടി വളർത്തിയത്.
അമിത രോമവളർച്ച കാരണം തന്നെ കളിയാക്കുകയും അവഗണിക്കുകയും ചെയ്തവർക്കുള്ള മറുപടിയായിട്ടാണ് ഹർനാം താടി വളർത്തി തുടങ്ങിയത്.
ഇന്ന് പൂർണ്ണ വളർച്ചയെത്തിയ താടിയുള്ള ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീ എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിരിക്കുകയാണ് ഹർനാം.
ഇതിലൂടെ ‘അമിതരോമ വളർച്ച’ എന്ന ഒറ്റ കാരണം കൊണ്ട് ആത്മവിശ്വാസം നഷ്ടപ്പെട്ട മറ്റു സ്ത്രീകൾക്കും പ്രചോദനമാവുകയാണ് ബ്രീട്ടീഷ്-സിഖ് യുവതിയായ ഹർനാം കൗർ.
ഇന്ന് ഹർനാം മാത്രമല്ല, ഹർനാം കൗറിന്റെ പാത പിന്തുടർന്ന് നിരവധി സ്ത്രീകൾ ഇത്തരത്തിൽ താടിയും മീശയും വളർത്തുന്നുണ്ട്. ചിത്രങ്ങൾ കാണാം
harnaam kaur, PCOS,woman growing beard
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here