കേരളത്തിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡ് രൂപീകരിക്കണം; കുമ്മനം

കേരളത്തിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡ് രൂപീകരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. തീവ്രവാദ പ്രവർത്തനം കേരളത്തിൽ വ്യാപകാമായി എന്നതിന്റെ തെളിവാണ് മലപ്പുറം സ്ഫോടനം. ചെറുതും വലുതുമായ തീവ്രവാദ പ്രവർത്തനങ്ങൾ കേരളത്തിൽ വേരുറപ്പിച്ചുകൊണ്ടിരിക്കുകയാണ്, കുമ്മനം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ തീവ്രവാദ പ്രവർത്തനങ്ങൾ വേണ്ട വിധത്തിൽ അന്വേഷിക്കാത്തതു കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്നും തീവ്രവാദ കേസുകളിൽ നാളിതുവരെ കൈക്കൊണ്ട നടപടികളെപ്പറ്റി ധവള പത്രം പുറത്തിറക്കണമെന്നും കുമ്മനം
തീവ്രവാദികൾക്ക് വളക്കൂറുള്ള മണ്ണായി കേരളം മാറി. ഭരണാധികാരികളാണ് ഇതിന് ഉത്തരവാദികൾ. നിരവധി സ്ലിപ്പിങ് സെല്ലുകളുടെ എണ്ണം കേരളത്തിൽ ഉണ്ട് അദ്ദേഹം വ്യക്തമാക്കി. 1995 ൽ മലപ്പുറത്തുണ്ടായ പൈപ്പ് ബോംബ് കേസ് മുതൽ എല്ലാ തീവ്രവാദ കേസുകളും തമ്മിൽ ബന്ധമുണ്ടെന്നും എന്നാൽ ഈ കേസുകൾ കാര്യമായി അന്വേഷിക്കാൻ സർക്കാർ തയ്യാറായില്ലെന്നും കുമ്മനം പറഞ്ഞു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here