ഗംഭീര മെയ്ക്ക് ഓവറിന് ഒരുങ്ങി എസി 3 ടയർ കോച്ചുകൾ

AC 3 tier coaches

ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനിലെ എസി 3 ടയർ കോച്ചുകൾ ഗംഭീര മെയ്‌ക്കോവറിന് ഒരുങ്ങുന്നു. കോഫീ-ടീ മെഷീൻ, സിസിടിവി, ജിപിഎസ് ബെയിസ്ഡ് പാസഞ്ചർ ഇൻഫോർമേഷൻ സിസ്റ്റം എന്നിവയാണ് എസി കോച്ചുകളിൽ ഇനി വരാൻ പോവുന്നത്.

ഫയർ ആന്റ് സ്‌മോക് ഡിറ്റെക്ടറുകൾ, ഓട്ടോമാറ്റിക് റീം ഫ്രഷ്‌നർ ഡിസ്പൻസറുകൾ, ഓരോ വാതിലിന് മുകളിലും ജിപിഎസ് ബെയിസ്ഡ് ഇൻഫോർമേഷൻ സിസ്റ്റം, ടോയിലറ്റുകളിൽ ഗാഫിറ്റി-പ്രൂഫ് ജെൽ കോട്ടിങ്ങ്, സൈഡ് ബർത്തുകളിൽ കർട്ടൻ എന്നിവയാണ് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന റ്റ് സൗകര്യങ്ങൾ.

ആഡംബര ട്രയിനായ മഹാരാജാ എക്‌സ്പ്രസ്സിനെ എനുസ്മരിപ്പിക്കുന്ന വിനൈൽ ഷീറ്റും കോച്ചുകൾക്ക് പ്രൗഢിയും മനോഹാരിതയും കൂട്ടുന്നു.

ദില്ലിക്കും ഗൊരഖ്പൂറിനും ഇടയിലാണ് ഈ സേവനം ആദ്യം ലഭ്യമാവുക.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top