പാക്കിസ്ഥാനില്‍ നിന്ന് എട്ട് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ച് വിളിക്കുന്നു

india-and-pakistan-flag

പാകിസ്താനില്‍നിന്ന് എട്ട് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിക്കുന്നു. ചാരവൃത്തി നടത്തിയ ആറ് ഉദ്യോഗസ്ഥരെ ഇന്ത്യയില്‍നിന്ന് പാകിസ്താന്‍ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെ  ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും സമാനമായ ആരോപണം പാകിസ്താന്‍ ഉന്നയിച്ചു. ഇതോടെയാണ് എട്ട് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ച് വിളിക്കാന്‍ തീരുമാനിച്ചത്.

ചാരവൃത്തി നടത്തി എന്ന് പാക്കിസ്ഥാന്‍ ആരോപിക്കുന്ന ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പാക് മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തു.രാജേഷ് അഗ്നിഹോത്രി, ബല്‍ബീര്‍ സിങ് എന്നിവരുടെ പേരുകളാണ് ആരോപണവുമായി ബന്ധപ്പെട്ട് പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഇന്ത്യന്‍ ഏജന്‍സികളായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്, ഇന്റലിജന്‍സ് ബ്യൂറോ എന്നിവയ്ക്കുവേണ്ടി ഉദ്യോഗസ്ഥര്‍ ചാരവൃത്തി നടത്തുന്നുവെന്നാണ് പാകിസ്താന്റെ  ആരോപണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top