അനുപമ ഇനി ഭക്ഷ്യ സുരക്ഷാ കമ്മീഷണറല്ല

ഭക്ഷ്യ സുരക്ഷ വകുപ്പ് കമ്മീഷണറായിരുന്ന ടിവി അനുപമക്ക് സ്ഥാനമാറ്റം. സാമൂഹീക നീതി വിഭാഗം ഡയറക്ടറായാണ് അനുപമയെ നിയമിച്ചിരിക്കുന്നത്. നവജ്യോത് ഖോസയെയാണ് പുതിയ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍. കേരള മെഡിക്കല്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഡയറക്ടറുടെ അധിക ചുമതല കൂടി അദ്ദേഹത്തിനുണ്ടാകും. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് വിവിധ വകുപ്പ് മേധാവികളെ മാറ്റി നിയമിക്കാനുള്ള തീരുമാനം എടുത്തത്.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം പ്രസവ അവധിയിലായിരുന്ന അനുപമ തിരികേ സര്‍വീസില്‍ കയറിയിട്ടില്ല. സര്‍വീസില്‍ പ്രവേശിക്കാനിരിക്കേയാണ് ഇപ്പോള്‍ സ്ഥാനമാറ്റം. വിമുക്തി പദ്ധതിയുടെ അധികചുമതലയും അവര്‍ക്കുണ്ടാകും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News