സിഐജി റിപ്പോര്‍ട്ട് ചോര്‍ച്ചയെ ചൊല്ലി സഭയില്‍ ബഹളം

niyamasabha

വിഴിഞ്ഞം കരാര്‍ സംബന്ധിച്ച സിഐജി റിപ്പോര്‍ട്ട് ചോര്‍ച്ചയെ ചൊല്ലി സഭയില്‍ ബഹളം. റിപ്പോര്‍ട്ട് ചോര്‍ച്ചയെ കുറിച്ച് അന്വേഷണം വേണമെന്ന് പിടി തോമസ് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് ആദ്യ സംഭവമല്ലെന്ന്  മുഖ്യമന്ത്രി പ്രതികരിച്ചു, കരാറില്‍ ചില ആശങ്കകളുണ്ട്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഒപ്പ് വച്ച് കഴിഞ്ഞതിനാല്‍  സമയബന്ധിതമായി കരാര്‍ പൂര്‍ത്തിയാക്കുക മാത്രമാണ് ഇപ്പോള്‍ സര്‍ക്കാറിനാവൂ എന്നും മുഖ്യമന്ത്രി അറിയിച്ചു. റിപ്പോര്‍ട്ടിന് രഹസ്യ സ്വഭാവം ഉണ്ട് ഇത് സഭയില്‍ ചര്‍ച്ച ചെയ്യരുതെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top