കപ്പിത്താനേ തേടി ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീം; ഹെഡ് കോച്ചിനായി അപേക്ഷ ക്ഷണിച്ച് എഐഎഫ്എഫ്

ഇന്ത്യയുടെ സീനിയര്‍ പുരുഷ ഫുട്ബോള്‍ ടീമിന്റെ ഹെഡ് കോച്ചിനായി അപേക്ഷ ക്ഷണിച്ച് എഐഎഫ്എഫ്. സ്പാനിഷ് പരിശീലകന്‍ മനോലോ മാര്‍ക്കേസ് സ്ഥാനം ഒഴിഞ്ഞതോടെയാണ് പുതിയ പരിശീലകനെ തേടുന്നത്.
ഐഎസ്എല്‍ ക്ലബ്ബായ എഫ്‌സി ഗോവയുടെ പരിശീലക സ്ഥാനത്ത് നിന്നാണ് മനോലോ ഇന്ത്യന്‍ ടീം ഹെഡ് കോച്ചായി സ്ഥാനമേറ്റത്. എന്നാല്‍ അദ്ദേഹത്തിന്റെ കീഴില്‍ കളിച്ച എട്ട് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് വിജയം കണ്ടെത്താന്‍ ടീമിന് കഴിഞ്ഞത്. മുന്‍ കേരള ബ്ലാസ്റ്റേഴ്സ് പരിശീലന്‍ ഇവാന്‍ വുകോമനോവിച്ച് പരിശീലകന്‍ ആകും എന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും താന്‍ ഒരു ക്ലബ് പരിശീലകന്‍ ആണെന്നും ഇപ്പോള്‍ ഒരു ക്ലബ്ബും തന്റെ പരിഗണനയില്‍ ഇല്ല എന്നമായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
‘ആശാന്‍’ എന്ന് വിളിപ്പേരുള്ള ഇവാന്‍ ഇന്ത്യന്‍ കോച്ച് ആക്കുമെന്നത് ഏറെ ആവേശത്തോടെ ആയിരുന്നു ആരാധകര്‍ ഏറ്റെടുത്തത്. എന്നാല്‍, പെപ് ഗാഡിയോളയും ജോസ് മൗറിഞ്ഞോയും ഒരുമിച്ച് വന്നാല്‍ പോലും ഇന്ത്യന്‍ ടീം രക്ഷപെടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Story Highlights : AIFF Initiates Application Process for New Men’s Head Coach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here