Advertisement

ചരിത്രമായി പുലിമുരുകന്‍- 100 കോടി ക്ലബിൽ

November 7, 2016
Google News 1 minute Read
mohanlal vysakh pulimurugan 100cr club

ഒടുവില്‍ ആ നേട്ടവും പുലിമുരുകന്. നൂറുകോടി ക്ലബ്ബില്‍ കയറുന്ന ആദ്യ മലയാളചിത്രമെന്ന നേട്ടവുമായി പുലിമുരുകന്‍. റിലീസ് ചെയ്ത് ഒരു മാസത്തിനകമാണ് ഈ നേട്ടം. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ റിപ്പോര്‍ട്ടാണിത്.
ഒക്ടോബര്‍ ഏഴിന് 325 തീയറ്ററുകളിലായാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യദിനം 4 കോടിയ്ക്ക് മുകളിലായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍.

പത്ത് കോടിയോളം രൂപയാണ് ചിത്രത്തിന് യുഎഇ ബോക്‌സോഫീസില്‍ ലഭിച്ചത്. യൂറോപ്പില്‍ മാത്രം 150 നിറഞ്ഞ സ്‌ക്രീനുകളിലും ചിത്രം പ്രദര്‍ശനത്തി. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കോടികളുടെ കളക്ഷന്‍ പുലിമുരുകന്‍ നേടി.
സാറ്റലൈറ്റ് ഓഡിയോ വിതരണാവകാശത്തിലൂടെ 15 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ നില തുടര്‍ന്നാല്‍ വൈകാതെ തന്നെ ചിത്രം 150 കോടി കടക്കുമെന്നാണ് കണക്കാക്കുന്നത്. ടോമിച്ചന്‍ മുളക് പാടം നിര്‍മ്മിച്ച ഈ ചിത്രത്തിന് 25 കോടിയായിരുന്നു നിര്‍മ്മാണ ചെലവ്. മോഹന്‍ലാല്‍ വളരെയേറെ കഠിനാധ്വാനം ചെയ്ത ചിത്രം കൂടിയാണിത്. 18 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്റെ ക്ലൈമാക്സ് സീനുകള്‍ ചിത്രീകരിച്ചത്. പൂയം കുട്ടി വനമായിരുന്നു ലൊക്കേഷന്‍. പിറ്റര്‍ ഹെയ്ന്റെ അതിസാഹസികമായ ആക്ഷന്‍ സീനുകളില്‍ ഡ്യൂപ്പില്ലാതെ തന്നെയാണ് മോഹന്‍ലാല്‍ അഭിനയിച്ചത്.

Subscribe to watch more

ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് പ്രദര്‍ശനത്തിനെത്തി. തമിഴ് ഭാഷയ്ക്ക് പുറമെ ഇംഗ്ലീഷ്, ചൈനീസ്, ഹിന്ദി, വിയറ്റ്നാം ഭാഷകളിലും പുലിമുരുകന്‍ പ്രദര്‍ശനത്തിനെത്തും. പുലിമുരുകന്റെ രണ്ടാം ഭാഗം പ്രതീക്ഷിക്കാമെന്ന് സംവിധായകന്‍ വൈശാഖ് അറിയിച്ചു കഴിഞ്ഞു.

pulimurugan 100cr club | Mohanlal | vysakh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here