ശശികലയ്‌ക്കെതിരെ വിദ്യാർത്ഥികൾ; സ്‌കൂളിന് അവധി

sasikala-speech sasikala hindu rights protection campaign

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല പഠിപ്പിക്കേണ്ട എന്ന് ആവശ്യപ്പെട്ട് വല്ലപ്പുഴയിലെ വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്‌കരിച്ചു. ഇതോട ക്ലാസുകൾക്ക് സ്‌കൂൾ അധികൃതർ അവധി പ്രഖ്യാപിച്ചു. വിഷയം പരിഹരിക്കാനായി ഈ മാസം സർവ്വകക്ഷി യോഗം ചേരുമെന്ന് അധികൃതർ അറിയിച്ചു.

മതവിദ്വേഷം വളർത്തുന്നരീതിയിൽ പ്രസംഗിക്കുന്നുവെന്നാരോപിച്ച് ശശികലയ്‌ക്കെതിരെ വല്ലപ്പുഴയിലെ നാട്ടുകാർ രംഗത്തെത്തിയിരുന്നു. സ്‌കൂളിൽനിന്ന് ശശികലയെ പുറത്താക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു. തുടർന്നാണ് വിദ്യാർത്ഥികൾ രംഗത്തെത്തിയത്.

sasikala-vallappuzha

മതവിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ 153 എ വകുപ്പ് പ്രകാരം ശസികലയ്‌ക്കെതിരെ പോലീസ് കേസ് റെജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതാദ്യമായാണ് അധ്യാപിക പഠിപ്പിക്കേണ്ടെന്നാവശ്യപ്പെട്ട് ക്ലാസ് ബഹിഷ്‌കരിക്കുന്നതും സ്‌കൂളിന് അവധി നൽകുന്നതും.

Update : ശശികല വിശദീകരണം നൽകി; വിദ്യാർത്ഥികൾ പ്രതിഷേധ സമരം അവസാനിപ്പിച്ചു

sasikala-speech

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top