സിഐടിയു നേതാവിന് കുത്തേറ്റു

CRIME

സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്റിന് കുത്തേറ്റു. ഉബെർ ടാക്‌സി സമരം നടക്കുന്നതിനിടെയാണ് കെ എൻ  ഗോപിനാഥിന് കുത്തേറ്റത്. ഗോപിനാഥിന്റെ കഴുത്തിനാണ് കുത്തേറ്റത്‌.

സംഭവസ്ഥലത്ത് വെച്ച് അക്രമിയായ മധ്യവയസ്‌കനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്തു വരുന്നു. സ്‌റ്റേഷൻ പരിസരം സിഐടിയു പ്രവർത്തകരെക്കൊണ്ട് നിറഞ്ഞു. സംഘർഷാവസ്ഥ തുടരുന്നു

CITU leader

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top