‘പൂൾ ഓഫ് ഡെത്ത്’ – സാഹസീകരുടെ പേടി സ്വപ്നം

ഏത് സഞ്ചാരിയുടെയും ആഗ്രഹമാണ് ഹവായി കാണുക എന്നത്. ഹവായി ബീച്ചും പോളിനേഷ്യൻ കൾച്ചറൽ സെന്ററും എല്ലാം സഞ്ചാരിയുടെ ബക്കറ്റ് ലിസ്റ്റിൽ ഉണ്ടാവും. എന്നാൽ ഹവായിയിലെ ‘പൂൾ ഓഫ് ഡെത്ത്’ എന്ന സാഹസീകത നിറഞ്ഞ ഇടത്തെ പറ്റി അധികമാർക്കും അറിയില്ല.
ഹവായിയിൽ കാണാൻ എന്തൊക്കെയുണ്ടെന്ന് പ്രദേശവാസികളോട് ചോദിച്ചാലും പലരും ‘പൂൾ ഓഫ് ഡെത്തിനെ കുറച്ച് പറഞ്ഞ് കൊടുക്കാറില്ല…!!
വളരെയധികം അപകടം നിറഞ്ഞ സ്ഥലമാണ് ‘പൂൾ ഓഫ് ഡെത്ത്’. എത്ര സാഹസീകത ഇഷ്ടപ്പെടുന്നവരാണെങ്കിലും ഇവിടെ ഇറങ്ങാൻ അൽപ്പമൊന്ന് മടിക്കും.
ചിത്രത്തിൽ കാണുന്നത് പോലെ പാറക്കെട്ടുകളാൽ ചുറ്റപ്പെട്ട ഇവിടെ അപകടം പതിവാണ്. വെള്ളം പെട്ടെന്ന് താഴുന്നതും അപ്പോൾ തന്നെ പൊങ്ങുന്നതും, പെട്ടെന്നുണ്ടാവുന്ന തിരകളും എല്ലാം നീന്തൽ ദുസ്സഹമാക്കുന്നു എന്ന് മാത്രമല്ല, ഇതിലെല്ലാം പെട്ട് തല പാറകെട്ടിൽ ഇടിക്കാനും സാധ്യതയുണ്ട്. പെട്ടെന്ന് രൂപ പെടുന്ന തിരകളിലും ചുഴികളിലും പെട്ടാൽ തിരിച്ചു കേറുന്ന കാര്യം ചിന്തിക്കുകയേ വേണ്ട !!
pool of death, Hawaii