500 , 1000 രൂപയുടെ കറൻസി ഇന്ന് അർദ്ധ രാത്രി മുതൽ അസാധു

കയ്യിൽ 500 , 1000 രൂപയുടെ നോട്ടുകൾ ഉണ്ടോ ? എങ്കിൽ ഇന്ന് രാത്രി മുതൽ അതിന്റെ ക്രയ വിക്രയം ഭാരത സർക്കാർ മരവിപ്പിക്കുന്നു. കള്ളപ്പണം തടയാനുള്ള നടപടിയെന്ന് പ്രധാനമന്ത്രി.
ഭീകര്‍ക്ക് പണം വരുന്നത് പാകിസ്താനില്‍ നിന്നാണ്. അഴിമതിയും കള്ളപ്പണവും വ്യാജ നോട്ടും തീവ്രവാദവും വികസനത്തെ പിന്നോട്ടടിക്കുന്നു. കള്ളനോട്ട് ഒഴുക്കി പാകിസ്താന് ഇന്ത്യയെ പ്രതിസന്ധിയിലാക്കുന്നു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതായി പ്രഖ്യാപിച്ചു മോഡി പറഞ്ഞു. കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള നടപടിയുടെ ഭാഗമായാണ് നോട്ടുകള്‍ അസാധുവാക്കിയത്.
Rs 500 and Rs 1000 Note Currency is Ban . What's Your Take?
Rt after voting— 24 News (@24onlive) November 8, 2016
പുതിയതായി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അച്ചടിക്കില്ല. നിലവില്‍ കയ്യിലുള്ള നോട്ടുകള്‍ നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ മാറ്റിയെടുക്കാം. പോസ്റ്റോഫീസുകളിലും ബാങ്കുകളിലും പഴയ നോട്ടുകള്‍ മാറ്റിയെടുക്കാം. നാളെയും മറ്റന്നാളും എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആശുപത്രികളില്‍ നവംബര്‍ 11 വരെ നോട്ടുകള്‍ സ്വീകരിക്കും.
എടിഎം വഴി പിന്‍വലിക്കാവുന്ന പരമാവധി തുക 2000 ആക്കുവാനും നീക്കമുണ്ട്.
Rs 500 and 1000 currency notes stand abolished from midnight: PM Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here