ഈ കുഞ്ഞിനെ മനസിലായോ?

ഇത് നടി ശരണ്യാമോഹന്റെ കുഞ്ഞാണിത്. പേര് അനന്തപദ്മനാഭന്‍. ഈ കുഞ്ഞിന് ശരണ്യ ജന്മം നല്‍കിയതിന്റെ വാര്‍ത്തയ്ക്ക് കീഴിലാണ് മോശം കമ്നറുകള്‍ നിറഞ്ഞത്. ഈ വിഷയത്തില്‍ ശരണ്യ കുറിച്ച ഫെയ്സ് ബുക്ക് പോസ്റ്റും വൈറലായിരുന്നു. ഓണ്‍ലൈന്‍ സമൂഹം ഇത്രമാത്രം ക്രൂരമായിരുന്നുവെന്ന് ഇപ്പോഴാണ് മനസിലായത് എന്നാണ് ഫെയ്സ് ബുക്കില്‍ കുറിച്ചിരുന്നത്. ഇത്തരം മാനസിക രോഗികളുടെ രോഗശമനത്തിനായി പ്രാര്‍ത്ഥിക്കുന്നു എന്നും പോസ്റ്റിലുണ്ടായിരുന്നു. ഈ സംഭവത്തിന് ശേഷം ഇപ്പോഴാണ് ശരണ്യ കുഞ്ഞിന്റെ ഫോട്ടോ പുറത്ത് വിടുന്നത്.
മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിലാണ് സംഭവം നടന്നത്. ശരണ്യ അമ്മയായതിന്റെ വാര്‍ത്തയ്ക്ക് കീഴിലാണ് മോശം കമന്റുകള്‍ വന്ന് നിറഞ്ഞത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ആണ്‍ കുഞ്ഞിന് ശരണ്യ ജന്മം നല്‍കിയത്. ഈ വിവരം അറിയിച്ച് ശരണ്യ സ്വന്തം പേജില്‍ ഇട്ട പോസ്റ്റിനു താഴെ മോശം കമന്റുകള്‍ വന്നിട്ടില്ല. വാര്‍ത്ത വന്ന സൈറ്റിന്റെ പേജിലാണ് കമന്റുകള്‍ എത്തിയത്.
saranya-mohan-baby
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here