ട്രംപിന്റെ വിജയത്തിന് പിന്നിലെ പെരുച്ചാഴികൾ

men behind trump

ട്രംപിന്റെ വിജയം അത് ട്രമ്പിന്റെതു മാത്രമല്ല… റിപ്പബ്ലിക്കൻ പ്രചാരണ ക്യാമ്പിലെ 250 ലധികം പോരാളികളുടേതു കൂടിയാണത്. പക്ഷെ ഈ പടയെ നയിച്ചതും തന്ത്രവും കുതന്ത്രവും മെനഞ്ഞതും ആവശ്യത്തിന് നാടകങ്ങൾ സൃഷ്ടിച്ചതും വിരലിൽ എണ്ണാവുന്ന പെരുച്ചാഴികളാണ്. അമേരിക്കൻ തെരഞ്ഞെടുപ്പിലെ ജനാധിപത്യം എടുത്തു പറയേണ്ടതാണെങ്കിലും ഭാരതത്തിന്റേതിൽ നിന്നും വ്യത്യസ്തമായി അതീവ നാടകീയതയുണ്ട് അതിൽ. അത് കൊണ്ട് തന്നെ അത്തരം രംഗങ്ങൾ സൃഷ്ടിച്ചു ജനത്തെ കുഴക്കുന്ന പെരുച്ചാഴികളെ പരിചയപ്പെടുക തന്നെ വേണം.

റോജർ സ്‌റ്റോൺ

roger stone

അമേരിക്കൻ പൊളിട്ടിക്കൽ കൺസൾടന്റാണ് റോജർ സ്‌റ്റോൺ. റിപബ്ലിക്കൻ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചുപോന്ന ഇദ്ദേഹം സ്വന്തം പാർട്ടിക്ക് വേണ്ടി എതിർ പാർട്ടിയുടെ മേൽ നടത്തുന്ന റിസേർച്ചുകൾക്ക് പേര് കേട്ടതാണ്.

വിവാദങ്ങൾ സൃഷ്ടിച്ചും നാറിയ കളികൾ കളിച്ചുമാണ് സ്റ്റോൺ ഇതുവരെ തന്റെ സ്ഥാനാർത്ഥികളെ വിജയപഥത്തിൽ ഏറ്റിയിരിക്കുന്നത്.

നിക്‌സൺ ക്യാമ്പെയിന്റെ സമയത്ത് ഫെയ്ക്ക് ഐഡന്റിറ്റിയിൽ നിന്നും എതിർ സ്ഥാനാർത്ഥിക്ക് പണം നൽകുകയും ഒരു പ്രാദേശിക പത്രത്തിന് ഈ വിവരം രഹസ്യമായി നൽകുകയും, അതിലൂടെ എതിർ സ്ഥാനാർത്ഥി കടുത്ത ഇടതുപക്ഷ നിലപാട് വെച്ചുപുലർത്തുന്നയാളാണെന്ന് വരച്ചുകാണിക്കുകയും ചെയ്തിരുന്നു അദ്ദേഹം.

2012 ലാണ് സ്റ്റോണും ട്രംപും സുഹൃത്തുക്കളാവുന്നത്. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ജനന സർട്ടിഫിക്കറ്റിനെയും പൗരത്വത്തെയും ചോദ്യം ചെയ്തു കൊണ്ടുള്ള ട്രംപിന്റെ പ്രസ്താവനയ്ക്ക് ശേഷമാണ് ഇരുവരും തമ്മിലുള്ള സൗഹൃദം ഉടലെടുക്കുന്നത്.

സ്റ്റീവ് മ്യുച്ചിൻ

steven mnuchin

ട്രംപിന്റെ പ്രചരണത്തിന്റെ ഫിനാൻഷ്യറായാണ് ഡ്യൂൺ ക്യാപിറ്റൽ മാനേജ്‌മെന്റ് എന്ന സ്വകാര്യ നിക്ഷേപ സ്ഥാപനത്തിന്റെ ചെയർമാനും സിഇഒ-യുമായ സ്റ്റീവ് മ്യുച്ചിൻ എത്തുന്നത്. ‘മോസ്റ്റ് നൊട്ടോറിയസ് ബാങ്കർ ഓഫ് അമേരിക്ക’ എന്നാണ് മ്യുച്ചിൻ അറിയപ്പെടുന്നത്.

കോറെ ലെവൻഡോസ്‌കി

corey-lewandowski

ട്രംപിന്റെ പ്രചരണ സംഘത്തിലെ ഏറ്റവും പ്രശസ്ഥനാണ് ലെവൻഡോസ്‌കി. നേരത്തെ ബ്രീറ്റ്ബാർട്ട് റിപ്പോർട്ടറുടെ കയ്ക്ക് കേറി പിടിച്ചുവെന്ന ഒറ്റ സംഭവത്തോടെയാണ് ലെവൻഡോസ്‌കിയുടെ മേൽ ശ്രദ്ധ തിരിയുന്നത്. സ്ത്രീ വിരുദ്ധ പ്രസ്ഥാവനകൾക്കും, വർഗ്ഗീയ പ്രസ്ഥാവനകൾക്കും പണ്ടു മുതലേ പേരു കേട്ടതാണ് ലെവൻഡോസ്‌കി. ട്രംപിന്റെ പ്രസംഗം റിപ്പോർട്ട് ചെയ്യാൻ വന്ന വിനതാ മാധ്യമപ്രവർത്തകയെ അശ്ലീസ കമൻഡുകൾ പറഞ്ഞതോടെ വിദേശ മാധ്യമങ്ങളിൽ ഒരാഴ്ച്ച കാലത്തോളം നിറഞ്ഞു നിന്നിരുന്നു ലെവൻഡോസ്‌കി.

കാർട്ടർ പെയ്ജ്

carter-page

ട്രംപിന്റെ വിദേശകാര്യ ഉപദേഷ്ടാവാണ് കാർട്ടർ പെയ്ജ്. നാറ്റോ റഷ്യയുടെ മേൽ ചുമത്തിയ ഉപരോധങ്ങളെ ഏറെ വിമർശിച്ചയാളായിരുന്നു അദ്ദേഹം.

കത്രീന പിയേഴ്‌സൺ

katrina-pierson

ഡൊണാൾ ട്രംപിന്റെ വാക്താവാണ് കത്രീന പിയേഴ്‌സൺ. ട്രംപിന്റെ എതിർ കക്ഷിയായിരുന്ന സെനിന് വേണ്ടിയായിരുന്നു ആദ്യം കത്രീന സേവനം അനുഷ്ടിച്ച് കൊണ്ടിരുന്നത്.

രാഷ്ട്രീയ സംഘടനകൾക്ക് വേണ്ടിയുള്ള ‘അൺ ഗ്ലാമറസ്’ ജോലിയെക്കാൾ സ്‌ക്രീനിലൂടെയുള്ള സെൽഫ് പ്രമോഷനാണ് കത്രീനയ്ക്ക് കൂടുതലിഷ്ടം എന്ന് പറയപ്പെടുന്നു.

അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ എന്ന് പറഞ്ഞു ശീലിച്ച നാവുകൾ ഇനി ഡൊണാൾഡ് ട്രംപ് എന്ന പറഞ്ഞു തുടങ്ങാം. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഒട്ടേറെ വിവാദ പ്രസ്താവനകൾ നടത്തിയിട്ടും ട്രംപ് ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തിന് അധികാരിയായി.

ട്രംപിനും ഹിലരിക്കും ഇടയിലെ മത്സരം മാത്രമായിരുന്നില്ല മറിച്ച് ഇരുവരുടെയും പിറകിൽ നിന്ന് പ്രചരണത്തെ കുറിച്ചും, പ്രസ്താവനകളെ കുറിച്ചും വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയവരുടെ കഴിവിന്റെ വിലയിരുത്തലുമാണ് അമേരിക്കൻ തിരഞ്ഞെടുപ്പിൽ നടന്നത്.

men behind trump

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top