നോട്ട് മാറ്റാം, ആശങ്ക വേണ്ട-റിസര്‍വ് ബാങ്ക്

അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ മാറുന്നതിന് ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് റിസര്‍വ് ബാങ്ക്. ബാങ്കുകളിൽ ആവശ്യത്തിന് പണം എത്തിച്ചിട്ടുണ്ട്. 500, 1000 രൂപയുടെ നോട്ടുകൾ മാറ്റിവാങ്ങുന്നതിന് 50 ദിവസം സമയമുണ്ട്. ഡിസംബർ 30 നകം സൗകര്യപ്രകദമായ സമയത്ത് നോട്ടുകൾ മാറ്റി വാങ്ങാം. പ്രവർത്തിച്ചു തുടങ്ങിയ എ.ടി.എമ്മുകളിൽ നിന്ന് നവംബർ 18 വരെ ദിവസം 2000 രൂപ വരെ പിന്‍വലിക്കാമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News