നടി സബര്‍ണ്ണ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

തമിഴ് സിനിമ – സീരിയൽ നടി സർബണ(26) യെ ചെന്നൈയിലെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. മധുര വയലിലെ വീട്ടില വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം ഉണ്ട്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.
വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനാൽ അയൽവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
പാശമലർ എന്ന തമിഴ് സീരിയലിൽ ശ്രദ്ധേയ വേഷം ചെയ്ത സബർണ ചാനൽ ഷോകളിലും അവതാരകയായിട്ടുണ്ട്. പിരിവോം സന്തിപ്പോം, പൂജൈ, കാളൈ, പടിക്കാതവൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
actress sabarna
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News