രണ്ട് ദിവസം ബാങ്കിന് മുന്നിൽ ക്യൂ നിന്നിട്ടും പണം ലഭിച്ചില്ല; കർഷകൻ ആത്മഹത്യ ചെയ്തു

Demonetisation

രണ്ട് ദിവസം കാത്തുനിന്നിട്ടും ബാങ്കിൽനിന്ന് പണം ലഭിക്കാത്തതിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു.  ചത്തീസ്ഖണ്ഡിലെ മഹാരാജ്പൂരിലാണ് സംഭവം. 45 വയസ്സുകാരനായ രവി പ്രതാൻ എന്ന കർഷകനാണ് ആത്മഹത്യ ചെയ്തത്.

ഇയാൾക്ക് തമിഴ്മനാട്ടിലുള്ള രണ്ട് മക്കളെ സഹായിക്കാൻ പണം ആവശ്യമായി വന്നതോടെയാണ് ബാങ്കിലെ ക്യൂവിൽ കാത്തുനിന്ന്ത്. എന്നാൽ രണ്ട് ദിവസം കാത്തുനിന്നിട്ടും പണം ലഭിച്ചില്ലെന്ന് ഭാര്യ പുഷ്പലത പറഞ്ഞു.

നവംബർ 12 ന് അർദ്ധരാത്രിയാണ് പ്രതാനെ വീട്ടിന് മുന്നിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. എന്നാൽ മരണകാരണം എന്തെന്ന് വ്യക്തമല്ലെന്നും ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും സരൻഗർ സബ് ഡിവിഷണൽ പോലീസ് ഓഫീസർ ജുനാസ് ബാഡ പറഞ്ഞു. കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

പ്രതാന്റെ രണ്ട് മക്കൾ തമിഴ്‌നാട് മില്ലിൽ ജോലിക്കാരാണ്. പണം നൽകാതെ ഇവരുടെ കോൺട്രാക്ടർ രക്ഷപ്പെട്ടതിനാൽ പണം ആവശ്യമാണെന്ന് കാണിച്ച് മക്കൾ പ്രാതാനെ വിളിച്ചിരുന്നു. വീട്ടിലേക്ക് തിരിച്ച് വരുന്നതിനായാണ് പണം ആവശ്യപ്പെട്ടതെന്നും പുഷ്പലത പറഞ്ഞു.

ഇതോടെ കയ്യിലുണ്ടായിരുന്ന 3000 രൂപയുടെ പഴയ നോട്ടുകളുമായി പ്രധാൻ ബാങ്കിലേക്ക് പോയി. ഇത് മാറിക്കിട്ടാൻ രണ്ട് ദിവസം തുടർച്ചയായി ക്യൂ നിന്നു. ഇയാൾ കൗണ്ടറിലെത്തും മുമ്പ് ബാങ്ക് അടച്ചുപോയി. ഇതേ തുടർന്ന് മാനസികമായി പ്രധാൻ തളർന്നതായും ഭാര്യ വ്യക്തമാക്കി.

Demonetisation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top