Advertisement

കേരളത്തിൽ ഗവർണർ ഉണ്ടായിട്ടും എന്തേ നോട്ടിൽ ഒപ്പുവെക്കുന്നില്ല, കുമ്മനത്തെ പിന്തുണച്ച് ഫേസ്ബുക്കിൽ പ്രചരിക്കുന്ന പോസ്റ്റ്

November 15, 2016
0 minutes Read
strike

കേരള സർക്കാർ കേരളത്തിലെ ഗവർണറെ നോട്ടിൽ ഒപ്പുവെക്കാൻ സമ്മതിക്കുന്നില്ലെന്ന് പരാതിയുമായി സോഷ്യൽ മീഡിയിൽ പോസ്റ്റ്. കേരളത്തിൽ ഗവർണറുണ്ടായിട്ടും എന്തുകൊണ്ട് നോട്ട് അച്ചടിക്കുന്നില്ല. അതിനല്ലേ കേരളത്തിൽ ഗവർണറെ വച്ചിരിക്കുന്നത് എന്നിങ്ങനെയാണ് പോസ്റ്റിലെ വാചകങ്ങൾ. കേരളത്തിലെ ഭരണകൂടം ഗവർണറെ ഒപ്പുവെക്കാൻ സമ്മതിക്കുന്നില്ലെന്നുവരെയും നീളുന്നു പോസ്റ്റ്.

കേരളത്തിലെ ജനങ്ങളുടെ ധൂർത്താണ് നോട്ടുക്ഷാമത്തിന് കാരണമെന്ന കുമ്മനം രാജശേഖരന്റെ പ്രസ്ഥാവനയെ പിന്തുണച്ചെത്തിയ പോസ്റ്റിലാണ് കേരള സർക്കാരിനെ പഴിച്ചുകൊണ്ടുള്ള വലിയ മണ്ടത്തരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പട്ടാളക്കാർ അതിർത്തിയിൽ കഷ്ടപ്പെടുമ്പോൾ കേരളീയർ ധൂർത്തടിയ്ക്കുകയാണെന്നും പോസ്റ്റിൽ പറയുന്നു.

കേരളത്തിൽ നോട്ടിന് ക്ഷാമമുണ്ടെങ്കിൽ സർക്കാരിന് നോട്ട് അച്ചടിച്ചുകൂടെ. കേരളത്തിലുമുണ്ടല്ലോ ഗവർണർ. പക്ഷേ ഈ ക്ഷാമത്തിനെല്ലാം കാരണം കേരള ഗവർണറെ അച്ചടിച്ച് ഉണക്കാൻ വെച്ച നോട്ടിൽ ഒപ്പുവെക്കാൻ സമ്മതിക്കാത്ത പിണറായി വിജയൻ സർക്കാരാണ് ഇങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റ്.

മലയാളികളുടെ ധൂർത്താണ് കേരളത്തിൽ നോട്ട് ക്ഷാമത്തിന് കാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് കുമ്മനത്ത അനുകൂലിച്ചും പ്രചതികൂലിച്ചും നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top