മാര്‍പാപ്പയുടെ നിര്‍ദേശ പ്രകാരം 787 തടവുകാര്‍ക്ക് മാപ്പ് നല്‍കി

ലോകനേതാക്കള്‍ ജയില്‍പുള്ളികളോട് ക്ഷമിക്കണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശം അനുസരിച്ച് ക്യൂബ 787തടവുകാര്‍ക്ക് മാപ്പ് നല്‍കി. ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി.
തടവുകാരുടെ കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ചാണ് മാപ്പ് നല്‍കാനുള്ള കുറ്റവാളികളെ തെരഞ്ഞെടുത്തിരിക്കുന്നത്. ബലാത്സംഗം, കൊലപാതകം, മയക്കുമരുന്ന്, കള്ളക്കടത്ത് എന്നീ കുറ്റകൃത്യങ്ങളില്‍ പിടിയിലായ കുറ്റവാളികളെ പരിഗണിച്ചിട്ടില്ല. സ്ത്രീകളും, അസുഖ ബാധിതരുമാണ് മാപ്പ് ലഭിച്ചവരില്‍ ഭൂരിഭാഗം പേരും.
ഈ വര്‍ഷം ഡിസംബര്‍ വരെ മാപ്പുനല്‍കാനും തെറ്റുകള്‍ പൊറുക്കാനും ഉള്ള ജൂബിലി വര്‍ഷമായി മാര്‍പാപ്പ പ്രഖ്യാപിച്ചിരുന്നു. മാര്‍പാപ്പ ക്യൂബ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ സെപ്തംബറില്‍ 3522തടവുകാരെ ക്യൂബ മോചിപ്പിച്ചിരുന്നു.
Cuba Announces Pardon of 787 Inmates