അയ്യപ്പഭക്തി via സോഷ്യൽ മീഡിയ

അജി അപ്പു എന്നയാളുടെ കടുത്ത അയ്യപ്പ ഭക്തി അല്പം വ്യത്യസ്തമാണ്. അയ്യപ്പന്റെ ചിത്രവും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്താണ് അജിയുടെ അയ്യപ്പ ഭക്തി. അജിയുടെ ഫെയ്സ് ബുക്ക് പേജ് നിറയെ അയ്യപ്പന്റെ ചിത്രങ്ങളാണ്.
വൃശ്ചികമാസമാണ് ശബരിമല ശാസ്താവിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതെങ്കിൽ, ഈ അയ്യപ്പ ഭക്തൻ നാളേറെയായി സ്വാമി അയ്യപ്പന്റെ ചിത്രങ്ങളും, വീഡിയോയും ഫഌവേഴ്സ് പേജിലേക്ക് അയക്കുന്നു. ഒന്നും രണ്ടും മാസമല്ല കഴിഞ്ഞ അഞ്ച് മാസമായി സ്വാമി അയ്യപ്പന്റെ നിരവധി ചിത്രങ്ങളും ഒരു ദിവസം പോലും മുടങ്ങാതെ ചാനലിന്റെ ഫെയ്സ് ബുക്കിലേക്കും അജി ഷെയർ ചെയ്യുന്നുണ്ട്.
സ്വാമി അയ്യപ്പന്റെ ചിത്രങ്ങളും, ശ്രീ കോവിലിലെ വീഡിയോകളും മറ്റും ഈ കൂട്ടത്തിൽ പെടും.
lord ayyappa, social media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here