ബോളിവുഡ് താരം മല്ലിക ഷരാവത്തിന് നേരെ ആക്രമണം

പ്രശസ്ത ബോളിവുഡ് താരം മല്ലിക ശരാവത്തിന് നേരെ ആക്രമണം. കണ്ണീ വാതകം പ്രയോഗിച്ചായിരുന്നു ആക്രമണം. പാരിസിലുള്ള അപാർട്ട്‌മെന്റിൽ നടന്ന മോഷണ ശ്രമത്തെ തുടർന്നാണ് സംഭവം നടന്നത്.
നവംബർ 11 രാത്രി 9:30 ന് 16 അരോൺഡിസ്സമെന്റിലുള്ള തന്റെ ഫഌറ്റിൽ എത്തിയ മല്ലിക ഷരാവത്തിനെ മൂന്ന് പേരടങ്ങുന്ന മോഷണ സംഘം ആക്രമിക്കുകയായിരുന്നു.
മുഖം മറച്ചിരുന്ന ആക്രമികൾ മല്ലികയ്ക്കും കൂടെയുണ്ടായിരുന്ന സുഹൃത്തിനും നേരെ കണ്ണൂർ വാതകം പ്രയോഗിക്കുകയും ഇരുവരെയും ഇടിച്ച് വീടിനകത്ത് പൂട്ടിയിട്ട് കടന്ന് കളയുകയുമായിരുന്നു.
സമാന രീതിയിൽ തന്നെ പ്രശസ്ത റിയാലിറ്റി താരവും മോഡലുമായ കിം കർദാശിയനെ ഗൺ പോയിന്റിൽ നിറുത്തി കൊള്ളയടിച്ചിരുന്നു.
ബോളിവുഡ് സിനിമകളിൽ അഭിനയിച്ചിരുന്ന മല്ലിക ഷരാവത്ത് ലൊസാഞ്ചൽസിലേക്ക് താമസം മാറിയതോടെ നിരവധി അന്താരാഷ്ട്ര ചലച്ചിത്രങ്ങളുടെ ഭാഗമായിരുന്നു.
Mallika Sherawat Attacked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here