ബിജെപി സര്‍ക്കാറിന്റെ മന്ത്രിയുടെ കാറില്‍ 91.5ലക്ഷം രൂപ

ബിജെപി സര്‍ക്കാറിന്റെ മന്ത്രിയുടെ കാറില്‍ 91.5ലക്ഷം രൂപ. പിടികൂടിയത് നിരോധിച്ച 500-1000നോട്ടുകള്‍! മഹാരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി സുഭാഷ് ദേശ്മുഖിന്റെ കാറില്‍ നിന്നാണ് പണം പിടികൂടിയത്. ബിജെപി സര്‍ക്കാര്‍ നിരോധിച്ച 500ന്റെയും ആയിരത്തിന്റേയും നോട്ട് കെട്ടുകളാണ് . മഹാരാഷ്ട്രയിലെ സഹകരണ വകുപ്പ് മന്ത്രി സുഭാഷ് ദേശ്മുഖിന്റെ കാറാണ് ആളറിയാതെ പിടികൂടിയത്.
തുക കണക്കാക്കിയപ്പോള്‍ അത് 91.5 ലക്ഷം രൂപവരുമെന്ന് ഒസ്മാനാബാദ് കളക്ടര്‍ പ്രശാന്ത് നര്‍ണേവാര്‍ പറഞ്ഞു.
സോലാപൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലോക്മംഗല്‍ ഗ്രൂപ്പ് നേതാവാണ് സഹകരണ മന്ത്രി സുഭാഷ്ദേശ് മുഖ്. ലോക് മംഗല്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഒരു ഷുഗര്‍ ഫാക്ടറിലേക്കുള്ള പണമാണിതെന്ന വാദമാണ് മന്ത്രിയുടെ പക്ഷത്ത് നിന്ന് ഉയരുന്നത്. എന്നാല്‍ പണം ലോക്കല്‍ ട്രഷറിയിലേക്ക് മുതല്‍ കൂട്ടി ഇന്‍കം ടാക്സ് വകുപ്പിന് വിവരവും നല്‍കി പണം പിടിച്ചെടുത്ത സ്പെഷ്യല്‍ സ്ക്വാഡ് കൈ കഴുകി.