Advertisement

500 രൂപ നോട്ട് 15 കാരിയുടെ മാനം കവർന്നു

November 24, 2016
Google News 0 minutes Read
sexually abuse

500 രൂപ നോട്ടിന്റെ പേരിലുണ്ടായ സംഘർഷത്തെ തുടർന്ന് 15 വയസുള്ള പെൺകുട്ടിയെ ഒൻപതാം ക്ലാസുകാരനെ അയച്ച് പീഡിപ്പിച്ചു. പെൺകുട്ടിയുടെ വീട്ടുകാരും അയൽക്കാരും തമ്മിലുള്ള വഴക്കാണ് പീഡനത്തിന് പ്രേരിപ്പിച്ചത്. ഉത്തർപ്രദേശിലാണ് സംഭവം.

പെൺകുട്ടിയുടെ പിതാവ് അയൽവാസികൾക്ക് നെയ്യ് വിറ്റതിന് പകരമായി 500 രൂപ നോട്ടാണ് അവർ നൽകിയത്. ഇയാൾ നോട്ട് സ്വീകരിക്കാൻ തയ്യാറാകാത്തതോടെ ചെറിയ സംഘർഷമുണ്ടായി.

വൈകിട്ട് പെൺകുട്ടിയുടെ മാതാപിതാക്കൾ ആശുപത്രിയിൽ പോയ തക്കത്തിന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടി വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

ഇതേത്തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. പോക്‌സോ ആക്ട് പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here