സിനിമപോലൊരു സീരിയൽ; പ്രതീക്ഷയേകി മഞ്ഞൾ പ്രസാദം

കാവ് തീണ്ടല്ലേ… എന്ന് പഴമാക്കാർ പറയുന്നത് കേട്ട് വളർന്ന ഒരു തലമുറയുണ്ടായി രുന്നു കേരളത്തിൽ. അന്ന് അവർക്ക് കേൾക്കാനും ആസ്വദിക്കാനും ഉറക്കത്തിൽ ഞെട്ടിയുണരാനുമെല്ലാം ഏറെ കഥകളുമുണ്ടായിരുന്നു. യാഥാർത്ഥ്യത്തിൽ കെട്ടുകഥ കൾ അലിഞ്ഞ് ചേരുന്ന അത്തരം ഐതീഹ്യ കഥകൾക്ക് ഇന്നും ഇഷ്ടക്കാരേറെയുണ്ട്. അത്തരം ഐതീഹ്യ കഥകളുമായി ഫ്ളവേഴ്സ് അണിയറയിൽ ഒരുങ്ങുകയാണ് പ്രേക്ഷകർക്കായി ഒരു മാജിക്കൽ സീരിയൽ; മഞ്ഞൾ പ്രസാദം.
മഞ്ഞൾപ്പൊടികൊണ്ട് മൂടിയ നാഗത്തറകളിൽനിന്ന് തുടങ്ങുന്ന ഉദ്വേഗ ജനകമായ കഥകൾ മലയാളികളുടെ അകത്തളങ്ങളിലേക്കെത്തിക്കുമ്പോൾ ഇത്തരമൊരു പരമ്പര മലയാളത്തിൽ ഇതാദ്യമാണെന്ന് സംവിധായകൻ പ്രതീപ് മാധവൻ ഉറപ്പ് തരുന്നു.
ഇത് തന്നെയാണ് ആദ്യമായി ഒരു പരമ്പരയിൽ വേഷമിടാൻ തന്നെ പ്രേരിപ്പിച്ചതെന്ന് മഞ്ഞൾ പ്രസാദത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആൻ മാത്യുവും പറയുന്നു. ഇതിനോടകം ആൻ പ്രത്യക്ഷപ്പെടുന്ന, പരമ്പരയിലെ പ്രൊമോഷൻ വീഡിയോകൾക്ക് വൻ സ്വീകാര്യതയാണ് മലയാളീ പ്രേക്ഷകർക്കിടയിൽനിന്ന് ലഭിക്കുന്നത്.
ദുബായ് മലയാളിയായ ആൻ തന്റെ ഗൃഹാതുരമായ കുട്ടിക്കാല കഥകളിലേക്കും സ്വപ്നങ്ങളിലേക്കും തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ്. ഒറ്റപ്പാലത്തെ ലൊക്കേഷനുകൾ അത്ര സുന്ദരമാണെന്നും ആൻ പറയുന്നു. രഞ്ജിൻ രാജവർമ്മയാണ് പരമ്പരയുടെ ഹൈലൈറ്റ് ആയ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം; ദീപക്, എഡിറ്റിങ്ങ്; അഭിലാഷ്.
manjal prasadam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here