Advertisement

ഫ്‌ളവേഴ്‌സ് മ്യൂസിക്കൽ വൈഫ്; ആദ്യ വിജയി ശ്രുതി എസ് ബാബു

November 26, 2023
Google News 2 minutes Read
flowers musical wife grand finale winner

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ മനസ് കീഴടക്കി ഫ്‌ളവേഴ്‌സ് മ്യൂസിക്കൽ വൈഫ്. വിവാഹിതരായ വനിതകളുടെ ആദ്യ മാസത്തെ പാട്ട് പോരാട്ടത്തിൽ പാലക്കാട് സ്വദേശി ശ്രുതി എസ് ബാബു വിജയിയായി. തിരുവനന്തപുരം സ്വദേശി ആതിര വിജയൻ രണ്ടാമതെത്തി. എറണാകുളം സ്വദേശികളായ ശ്രീഷ്മ ജയേഷ്, ആതിര ജനകൻ, മാധുര്യ പത്മകുമാർ എന്നിവരാണ് യഥാക്രമം മൂന്ന് മുതൽ അഞ്ചുവരെ സ്ഥാനങ്ങളിൽ. ( flowers musical wife grand finale winner )

മലയാള ടെലിവിഷൻ ചരിത്രത്തിൽ വിവാഹിതരായ വനിതകൾക്കുള്ള ആദ്യ റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് മ്യൂസിക്കൽ വൈഫ്. പാടാൻ കഴിവുള്ള ഇരുപത്തി അഞ്ചിനും മുപ്പത്തിഅഞ്ചിനും ഇടയിൽ പ്രായമുള്ള 12 വനിതകളാണ് ഓരോ മാസവും മാറ്റുരയ്ക്കുന്നത്. നാലാഴ്ചകളിലായി നാല് റൗണ്ട് മത്സരം കടന്ന് ആദ്യ ഗ്രാൻഡ് ഫിനാലെയിൽ എത്തിയത് 5 പേരാണ്.

ഓരോ മാസവും 12 മത്സരാർത്ഥികളിൽ നിന്ന് ഗ്രാൻഡ് ഫിനാലെയിലൂടെ ഒരു വിജയി എന്നതാണ് മ്യൂസിക്കൽ വൈഫ് റിയാലിറ്റി ഷോയുടെ പ്രത്യേകത. വിവാഹിതരായ വനിതകൾക്ക് കലാപരമായ മികവ് തെളിയിക്കാനുള്ള വ്യത്യസ്തമായ വേദിയാണ് ഫ്ളവേഴ്സ് മ്യൂസിക്കൽ വൈഫ്. ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 6.30 നാണ് പരിപാടിയുടെ സംപ്രേഷണം.

Story Highlights: flowers musical wife grand finale winner

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here