ഈ ലാപ്ടോപ്പിന്റെ കനം ഒരു സെന്റിമീറ്ററില്‍ താഴെ

swift-7

ലോകത്തെ ഏറ്റവും കനം കുറഞ്ഞ ലാപ്ടോപ്പായ വിപണിയില്‍. ‘സ്വിഫ്റ്റ് 7’ എയ്‌സർ എന്ന് പേരുള്ള ലാപ്ടോപിന്റെ കനം ഒരു സെന്റിമീറ്ററിന് താഴെയാണ്.എയ്സറാണ് ഈ ലാപ്ടോപ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 9.98മില്ലി മീറ്ററാണ്.ലോകത്തെതന്നെ ഏറ്റവും ഉയരം കുറഞ്ഞ ലാപ്ട്പാണിത്. 1.1 കിലോ ഗ്രാമാണ് ലാപ്പിന്റെ ആകെ ഭാരം

99,999 രൂപയാണ് ‘സ്വിഫ്റ്റ് 7’ ലാപ്ടോപ്പിന്റെ വിപണി വില.

1080×1920 പിക്സൽ റെസൊല്യൂഷനോട് കൂടിയ ലാപ്ടോപ്പിൽ 13.3 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗൊറില്ല ഗ്ലാസ് 5 – ന്റെ സംരക്ഷണവും ഡിസ്പ്ലേക്ക് നൽകിയിട്ടുണ്ട്.

ബേസ് മോഡൽ ‘സ്വിഫ്റ്റ് 7’ ൽ 4ജിബി റാമാണ് ഉപയോഗിച്ചിരിക്കുന്നത്. 8 ജിബി വരെയുള്ള മോഡലുകളും ലഭ്യമാണ് . ഇൻ്റൽ ഏഴാം തലമുറയിൽപ്പെട്ട കോർ i5 പ്രോസസ്സറാണ് ‘സ്വിഫ്റ്റ് 7’ നിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .ഒൻപത് മണിക്കൂർ വരെ നീളുന്ന ബാറ്ററി ലൈഫാണ് ‘സ്വിഫ്റ്റ് 7′ ന്റെ മറ്റൊരു പ്രത്യേകത . 256 ജിബി എസ്എസ്ഡി യാണ് സ്വിഫ്റ്റ് 7’ ന് ഉപയോഗിച്ചിരിക്കുന്നത് .

Swift 7, laptop, accer,thin laptop


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top