Advertisement

ദീര്‍ഘനേരം ലാപ്‌ടോപ്പിന് മുന്നില്‍ ഒരേ ഇരിപ്പാണോ? കഴുത്ത് വേദന വരാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം…

May 19, 2023
Google News 3 minutes Read
How to Avoid Neck Pain at the Office Computer Posture

ഓഫിസുകളിളോ കോളജുകളിലോ ആറോ എട്ടോ പത്തോ മണിക്കൂറുകള്‍ ഒരേ ഇരിപ്പിരിക്കേണ്ടി വരുന്നവരാണ് നമ്മില്‍ പലരും. കഴുത്ത് വേദന, കണ്ണ് വേദന, തലവേദന, തലകറക്കം കൈകാല്‍കഴപ്പ് മുതലായ പല ബുദ്ധിമുട്ടുകളും ഇതില്‍ ചിലര്‍ക്കെങ്കിലും ഉണ്ടാകാറുണ്ട്. ലാപ്‌ടോപ്പിന് മുന്നിലുള്ള നമ്മുടെ ഇരിപ്പ് ഒന്ന് ക്രമീകരിച്ചാല്‍ തന്നെ കഴുത്ത് വേദന ഒരു പരിധിവരെ ഒഴിവാക്കാന്‍ സാധിക്കും. ഇരുന്ന് ജോലി ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പരിശോധിക്കാം. (How to Avoid Neck Pain at the Office Computer Posture)

മോണിറ്ററില്‍ നിന്നുള്ള അകലം

മോണിറ്ററില്‍ നിന്നും 16 മുതല്‍ 29 ഇഞ്ച് അകലത്തിലാകണം നിങ്ങളുടെ കണ്ണുകളുടെ സ്ഥാനം. മാത്രമല്ല മോണിറ്ററിന്റെ മുകള്‍ ഭാഗം കണ്ണിന് നേരെ വരുന്ന വിധത്തിലാണ് ഉയരം ക്രമീകരിക്കേണ്ടത്.

ഇരിപ്പ്

തലയും ശരീരവും നേരെ ഉയര്‍ത്തിപ്പിടിച്ച് വേണം മോണിറ്ററിന് മുന്നില്‍ ഇരിക്കാന്‍. തോളുകള്‍ പരമാവധി റിലാക്‌സ് ചെയ്തിരിക്കണം.

കസേര

നിങ്ങള്‍ ഇരിക്കുന്ന കസേരയുടെ ചാരുന്നതിനുള്ള ഭാഗത്തെ വളവ് നിങ്ങളുടെ പിന്‍ഭാഗത്ത് വളവുമായി ഒരേവിധത്തില്‍ വരുന്നതുപോലെ കസേര സെറ്റ് ചെയ്യുക.

കസേരയില്‍ നിങ്ങള്‍ ഇരിക്കുന്ന ഭാഗത്തിന്റെ ഏറ്റവും അഗ്രഭാഗത്ത് ശരീരത്തിന്റെ മര്‍ദം കൊടുക്കുന്നത് ഒഴിവാക്കുക.

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

ഇടയ്ക്കിടെ നിങ്ങള്‍ കസേരയുടെ ഉയരം അഡ്ജസ്റ്റ് ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങളുടെ മോണിറ്ററിന്റെ ഉയരവും അതിനനുസൃതമായി അഡ്ജസ്റ്റ് ചെയ്യുക.

കൈകള്‍

കൈമുട്ടുകള്‍ നിങ്ങളുടെ സൈഡില്‍ ചേര്‍ത്ത് വയ്ക്കുക. മൗസ് വളരെ മൃദുവായി വേണം പിടിക്കാന്‍. ക്ലിക്ക് ചെയ്യുമ്പോള്‍ പരമാവധി മൃദുവായും കുറഞ്ഞ മര്‍ദം പ്രയോഗിച്ചുകൊണ്ടും ചെയ്യാന്‍ ശ്രമിക്കുക.

കാലുകള്‍

കാല്‍പാദങ്ങള്‍ പൂര്‍ണമായും തറയില്‍ അമര്‍ത്തിവയ്ക്കുക.

Story Highlights: How to Avoid Neck Pain at the Office Computer Posture

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here