പുതിയ 500, 2000 നോട്ടുകൾ സ്ത്രീധനമായി നൽകാനായില്ല; നവവധു കൊല്ലപ്പെട്ട നിലയിൽ

നോട്ട് പിൻവലിച്ച നടപടിയെ തുടർന്ന് ഒരു ജീവൻകൂടി പൊലിഞ്ഞു. പുതിയ 500, 2000 രൂപ നോട്ടുകൾ സ്ത്രീധനമായി നൽകാത്തതിനെ തുടർന്ന് നവവധുവിനെ ഭർതൃ വീട്ടുകാർ കൊന്നു.
ഒഡീഷയിലെ ഗഞ്ചൻ ജില്ലയിലെ രംഗിപുരിലാണ് പുതിയ നോട്ടുകൾ നൽകാൻ കഴിയാത്തതിനെ തുടർന്ന് വരന്റെ വീട്ടുകാർ നവവധുവിനെ കൊന്നത്. 1.70 ലക്ഷം രൂപയാണ് സ്ത്രീധനമായി വരന്റെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നത്.
നോട്ട് പിൻവലിക്കൽ പ്രഖ്യാപിച്ചതിന് പിറ്റേന്ന് നവംബർ 9 നാണ് കൊല്ലപ്പെട്ട പ്രഭാതി, അതേ ഗ്രാമത്തിലെ ലക്ഷ്മി നായകിനെ വിവാഹം ചെയ്തത്.
പ്രഭാതിയുടെ കുടുംബം പണം നൽകാൻ നേരത്തേ തയ്യാറായിരുന്നു. എന്നാൽ നവംബർ 8ന് മുന്നറിയിപ്പുകളൊന്നുംകൂടാതെ പണം പിൻവലിച്ചതോടെ പുതിയ നോട്ടുകൾ നൽകാൻ കുടുംബത്തിനായില്ല. പകരം പഴയ നോട്ടുകൾ നൽകാമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ മറ്റൊരു ദിവസം പണം നൽകാമെന്ന ഉറപ്പോടെ വിവാഹം നടക്കുകയായിരുന്നു. ആവശ്യപ്പെട്ട ദിവസത്തിനുള്ളിൽ പുതിയ നോട്ടുകൾ നൽകാൻ പ്രഭാതിയുടെ കുടുംബത്തിന് കഴിഞ്ഞില്ല. തുടർന്നാണ് പ്രഭാതിയുടെ മരണം.
പുതിയ നോട്ടുകൾ നൽകാത്തതിനാൽ അവർ തന്റെ കുഞ്ഞിനെ കൊന്നുവെന്ന് പ്രഭാതിയുടെ അമ്മ പറഞ്ഞു. സ്ത്രീധന നിരോധന നിയമപ്രകാരം ലക്ഷ്മി നായകിന്റെ കുടുംബത്തിനെതിരെ കേസെടുത്തതായി ഗൊലന്താര എസ് ഐ അലോക് ജെന പറഞ്ഞു.
Newly-married girl killed after father failed to give dowry in new Rs 500, Rs 2000 notes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here