നിങ്ങളുടെ തോക്കിന് ഞങ്ങളെ തളർത്താനാവില്ല; മാവോയിസ്റ്റ് പത്രക്കുറിപ്പ്
നിലമ്പൂർ വനമേഖലയിലെ കരുളായിയിൽ പോലീസ് മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന സംഭവത്തിൽ മാവോയിസ്റ്റ് പത്രക്കുറിപ്പ്.
പിണറായി വിജയനും പോലീസ് മേധാവികളും കൂടിയാലോചിച്ച് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മാവോയിസ്റ്റ്കൾക്ക് നേരെ ഏറ്റുമുട്ടൽ കൊലപാതക പദ്ധതി നടപ്പിലാക്കിയതെന്ന് പത്രക്കുറിപ്പിൽ പറയുന്നു.
പശ്ചിമഘട്ടത്തെ തകർത്തുകൊണ്ട് ജനങ്ങളുടെ കുടിവെള്ളമടക്കം ഇല്ലാതാക്കിക്കൊണ്ടുള്ള നടപടിയ്‌ക്കെതിരെയും ആതിരപ്പുഴ പദ്ധതിയ്ക്കും വിമാനത്താവള പദ്ധതിയ്ക്കും അഴിമതിയ്ക്കും സ്വജ്ജനപക്ഷപാതത്തിനുമെതിരെ പോരാടുന്നതുമാണ് ഈ അരുംകൊലയ്ക്ക് കാരണമെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
നിങ്ങളുടെ തോക്കിന് ഞങ്ങളെ തളർത്താനാവില്ല, കരുളായിയിൽ വീണ ചോര നാശത്തിനുള്ള കേരളത്തിലെ തുടക്കമായിരിക്കും എന്നും പത്രക്കുറിപ്പിൽ പറയുന്നു.
നിങ്ങളുടെ തോക്കിന് ഞങ്ങളെ തളർത്താനാവില്ല, കരുളായിയിൽ വീണ ചോര നാശത്തിനുള്ള കേരളത്തിലെ തുടക്കമായിരിക്കും എന്ന് തുടങ്ങുന്ന കുറിപ്പ് വയനാട് പ്രസ്‌ക്ലബ്ബിന്റെ ബോക്‌സിൽനിന്നാണ് ലഭിച്ചത്. സിപിഐ മാവോയിസ്റ്റ് ഏരിയാ കമ്മിറ്റിയ്ക്ക് വേണ്ടിയാണ് എന്നും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here