ബിഡിജെഎസുമായി അകന്നു തന്നെ; അംഗം പോലുമല്ലെന്ന് വെള്ളാപ്പള്ളി

no connection with BDJS

വെള്ളാപ്പള്ളി നടേശൻ ബി.ഡി.ജെ.എസ് എന്ന സംഘടനയുമായി അകന്നു തന്നെ നിൽക്കുകയാണ്. ബി.ഡി.ജെ.എസിൽ അംഗം പോലുമല്ലെന്ന് വെള്ളാപ്പള്ളി 24 ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

‘ബി.ഡി.ജെ.എസിന്റെ’ ഭാവിയെ കുറിച്ച് എനിക്ക് അറിയുകയില്ല; ഞാൻ നോക്കിയിട്ടു വേണ്ടെ ഭാവിയെ കുറിച്ചറിയാൻ?’ വെള്ളാപ്പള്ളി തുറന്നടിച്ചു.

എസ്.എൻ.ഡി.പിയ്ക്ക് ബിഡിജെഎസുമായി ഒരു തരത്തിലും ബന്ധമില്ല. ഔദ്യോഗികമായ സംഘടനയായി പ്രഖ്യാപിക്കാൻ വിളിച്ചു; പോയി. അത്ര ബന്ധമേ ഉള്ളൂ’ വെള്ളാപ്പള്ളി തുടർന്നു.

നോട്ട് വിഷയത്തിൽ ബിഡിജെഎസിന്റെ അഭിപ്രായം എൻഡിഎയുടേതാണ്.
ഈ  അഭിപ്രായമല്ല തനിക്കുള്ളതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാർ വെള്ളാപ്പള്ളിയാണ് ബിഡിജെഎസിന്റെ നേതാവ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി യോടൊപ്പം ചേർന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏതാനും സീറ്റുകളിൽ ബിഡിജെഎസ് മത്സരിച്ചിരുന്നു.

no connection with BDJS

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top