വൈകല്യങ്ങൾക്ക് മുന്നിൽ മുട്ടുമടക്കാതെ ഷിഹാബ്

സ്വപ്‌നങ്ങളും പരിശ്രമിക്കാനുള്ള മനസ്സും മാത്രം മതി ജീവിതത്തിൽ ഉന്നതങ്ങളിലെത്താൻ എന്ന് തെളിയിച്ച വ്യക്തിത്വമാണ് ഷിഹാബുദ്ധീൻ പൂകോട്ടൂർ.
ശാരീരിക വൈകല്യങ്ങൾക്ക് മുന്നിൽ മുട്ട് മടക്കാതെ വിധിയെ വെല്ലുവിളിച്ച് സമൂഹത്തിന് മുന്നിൽ പുതിയ ചരിത്രം രചിച്ച സിപി ഷിഹാബ് മലപ്പുറം പൂകോട്ടൂർ സ്വദേശിയാണ്.
ജന്മനാ തന്നെ കൈകാലുകൾ ഇല്ലാത്ത ഷിഹാബ് ചിത്രരചനയിലും, സംഗീതോപകരണങ്ങളിലും, കായീക വിനോദങ്ങളിലും, മാത്രമല്ല നൃത്തരംഗത്തും അഭിനയ രംഗത്തും പ്രതിഭ തെളിയിച്ച ഷിഹാബ് നിരവധി മോട്ടിവേഷ്ണൽ ക്ലാസ്സുകളും കൈകാര്യം ചെയ്യാറുണ്ട്. 2012 ൽ മലപ്പുറം ജില്ലയിലെ ഏറ്റവും നല്ല ചിത്രകാരനുള്ള സംഗമിത്രയുടെ പുരസ്‌കാരവും ഷിഹാബിനെ തേടിയെത്തിയിട്ടുണ്ട്.
സ്വന്തം അധ്വാനത്താൽ ഇത്രയൊക്കെ സാധിക്കുമ്പോഴും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനമാണ് തന്റെ കരുത്തെന്ന് ഷിഹാബ് പറയുന്നു.
ജീവിതത്തിൽ ചെറിയ പ്രതിസന്ധികളും പ്രശ്‌നങ്ങളും നേരിടുമ്പോൾ തളർന്ന് പോകുന്നവർക്ക് പ്രചോദനമാണ് ഷിഹാബ് എന്ന ഈ ചെറുപ്പക്കാരൻ.
International Day of Disabled Persons the triumphal journey of Shihab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here