മോദി കഴിക്കുന്നത് 30000 രൂപയുടെ കൂൺ; ജനങ്ങൾ അന്നദാനത്തിന് പൊക്കോണം

ചില്ലറയില്ലങ്കിൽ അന്നദാനം നടക്കുന്ന ഹോട്ടലുകളിൽ പോയി ആഹാരം കഴിക്കാന്‍ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിക്കുന്നത് കിലോയ്ക്ക് 30,000 രൂപ വിലവരുന്ന കൂണ്‍. നോട്ട് നിരോധനനവും അതിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയും ഉടലെടുക്കുന്നതിനു മുൻപ് തന്നെ കൂൺ വിഭവങ്ങളോടുള്ള തന്റെ പ്രിയം മോദി തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ജനങ്ങളോട് സൗജന്യമായി ഭക്ഷണം കഴിക്കാന്‍ പറഞ്ഞതോടെയാണ് വീണ്ടും മോഡിയുടെ ഭക്ഷണം ചര്‍ച്ചയായത്.
സാധാരണ മഷ്‌റൂം അല്ല മോദിയുടെ ഇഷ്ട വിഭവം; അത് ഹിമാചലിലെ സ്‌പെഷ്യൽ കൂൺ ആണ്. ഹിമാലയൻ കൂൺ ഒരു ചെറിയ കുമിളല്ല ; അതിന് കിലോയ്ക്ക് 30000 രൂപയാണ് വില. പ്രധാനമന്ത്രി ആയതിനു ശേഷമാണ് അദ്ദേഹത്തിന് ഈ ശീലം തുടങ്ങിയതെന്ന് കരുതരുത്. ബി ജെ പി ജനറല്‍ സെക്രട്ടറിയായി ഹിമാചല്‍ പ്രദേശില്‍ എത്തിയപ്പോള്‍ മുതലാണ് അദ്ദേഹം ഈ കൂണ്‍ വിഭവം ശീലമാക്കിയത്. പിന്നീടങ്ങോട്ട് കൂണ്‍ മോഡിയുടെ ഇഷ്ട വിഭവമായി മാറുകയായിരുന്നു. തന്റെ ഇഷ്ട ഭക്ഷണം ഹിമാചല്‍ കൂണ്‍ വിഭവമാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോഡി തുറന്നു പറയുകയും ചെയ്തു.
ഹിമാലയൻ കൂൺ ഉണക്കി വൃത്തിയാക്കി പൊടിച്ചാണ് മോദിയ്ക്കായി വിഭവങ്ങൾ ഒരുക്കുന്നത്. ഹിമാചല്‍ പ്രദേശിലെ ഗ്രാമീണരുടെ പ്രധാന വരുമാന മാര്‍ഗമാണ് കൂണ്‍ കൃഷി.
പണമില്ലെങ്കിൽ സൗജന്യ ഭക്ഷണം കഴിക്കാൻ ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയുടെ ഈ ശീലത്തെ കണക്കിന് കളിയാക്കി സോഷ്യൽ മീഡിയയും ആഘോഷം തുടങ്ങി. മോദിജി ആകട്ടെ ചില വിഷയങ്ങളിൽ തുടരുന്ന മൗനം ഇതിലും കൃത്യമായി പാലിക്കുന്നു.
PM Modi Keeps Himself Healthy by Eating These Mushrooms Which Cost Rs 30,000
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here