ജയലളിതയുടെ ആരോഗ്യസ്ഥിതി: തമിഴ്‌നാട്ടിലെ യുഎസ് കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചു

ജയലളിതയുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് തമിഴ് നാട്ടിലെങ്ങും പ്രകോപനങ്ങൾ ഉടലെടുക്കുന്ന സാഹചര്യത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോൺസുലേറ്റ് ജനറലിന്റെ ചെന്നൈ ഓഫീസിലെ റുട്ടീൻ സർവ്വീലുകൾ താൽകാലികമായി നിറുത്തി വച്ചതായി കൺസുലേറ്റ് അറിയിച്ചു. വിസ അപേക്ഷകരെ ഈമെയിൽ വഴി വിവരങ്ങൾ അറിയിക്കുമെന്നും, റുട്ടീൻ സർവ്വീസുകൾ പുനസ്ഥാപിച്ചാൽ അറിയിക്കുമെന്നും കൺസുലേറ്റ് അറിയിച്ചു.
അവശ്യ സർവ്വീസുകൾക്കായി അമേരിക്കക്കാർ +91-44-2857-4000 , +911124198000 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ചെന്നൈയിലുള്ള അമേരിക്കക്കാരോട് ജാഗ്രത പാലിക്കാനും, സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രം നീക്കങ്ങൾ നടത്തുവാനുമാണ് കൺസുലേറ്റ് നൽകുന്ന നിർദ്ദേശം. ചെറുതെന്ന് തോന്നുന്ന ആൾക്കൂട്ടങ്ങൾ ഏത് നിമിഷവും കലാപങ്ങൾ സൃഷ്ടിക്കാമെന്നും അധികൃതർ അറിയിച്ചു.
കൂടുതൽ സുരക്ഷാ നടപടികൾക്കായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ യാത്രാ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന ജാഗ്രതാ നിർദ്ദേശങ്ങളും മറ്റും ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.
ജയലളിത ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുന്ന സാഹചര്യത്തിൽ തമിഴ് നാട്ടിൽ കനത്ത ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോൺസുലേറ്റ് ജെനറിലിന്റെ ഈ ജാഗ്രതാ നിർദ്ദേശം.
US Consulate chennai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here