Advertisement

മണ്ണിനെ കാക്കാം ജീവജാലങ്ങളെയും

December 5, 2016
Google News 1 minute Read
world soil day

ലോകം ഇന്ന് ഭക്ഷ്യ കാർഷിക സംഘടന (FAO) യുടെ നേതൃത്വത്തിൽ മണ്ണ് ദിനം ആചരിക്കുകയാണ്. 2002 മുതലാണ് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ മണ്ണ് ദിനം ആചരിച്ച് തുടങ്ങിയത്.

മനുഷ്യന്റെ നിലനിൽപിന് വായുവും വെള്ളവും പോലെ അത്യാവശ്യമാണ് മണ്ണും.
നല്ല മണ്ണിന്റെ പ്രാധാന്യമറിയുന്നവരാണ് ഓരോ കർഷകനും. ഭൂമിയുടെ കുടയാകുന്ന ചെടികൾക്ക് വളരാൻ, മുഷ്യന്റെ ആഹാരമാകുന്ന പച്ചക്കറികളുടെ ഉത്പാദനത്തിന്, എല്ലാം നല്ല മണ്ണ് കൂടിയേ തീരു. എന്നാൽ മലിനമായിക്കൊണ്ടിരിക്കുന്ന ഭൂമിയിൽ മണ്ണിന് മാത്രം ശുദ്ധമായി നിലനിൽക്കാനാകുമോ !

world soil dayപ്ലാസ്റ്റിക്ക് പാക്കറ്റുകളും ഫാക്ടറികളിൽ നിന്ന് പുറം തള്ളുന്ന വിഷവസ്തുക്കളുമാണ് ഇന്ന് ഭൂമിയുടെ മേൽമണ്ണ്. കൃഷിയ്ക്ക് ആവശ്യം മേൽമണ്ണാണെന്നിരിക്കെ രാസ കീടനാശിനികളുടേയും രാസ വളങ്ങളുടെയും ഉപയോഗം മൂലം അതും ഉപയോഗിക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു.

മണ്ണ് നശിക്കുന്നതിലൂടെ അതിൽ കാണപ്പെടുന്ന കോടാനുകോടി സൂക്ഷ്മ ജീവികളും നശിക്കും. പണ്ട് നാട്ടിൻപുറങ്ങളിലെ പാടങ്ങളിലും പറമ്പുകളിലും സുലഭമായി കണ്ടിരുന്ന മണ്ണിര എന്ന കർഷക ബന്ധു ഇന്ന് അപൂർവ്വ കാഴ്ചയാണ്. വളക്കൂറുള്ള മണ്ണ് നിർമ്മിക്കുന്നതിൽ ഇവയ്ക്ക് വലിയ പങ്കുണ്ടായിരുന്നു. മണ്ണ് മലിനമായതോടെയാണ് മണ്ണിര നമ്മുടെ പറമ്പുകളിൽനിന്ന് അപ്രത്യക്ഷമായത്.

world soil dayമണ്ണ് ഇന്ന് കച്ചവട വസ്തുവാണ്. സ്വന്തം കാൽചുവട്ടിലെ മണ്ണ് ഒലിച്ചുപേകുന്നത് അറിയുന്നില്ല എന്ന പഴമൊഴി മണ്ണിനു തന്നെ ആവശ്യമായി വന്നിരിക്കുകയാണ്. കോടാനുകോടി വർഷങ്ങളിലൂടെ രൂപ്പപ്പെടുന്ന മണ്ണ് നിമിഷങ്ങൾകൊണ്ടാണ് നാം മനുഷ്യർ തൂക്കി വിൽക്കുന്നത്. ഭൂമിയുടെ ആണിക്കല്ലുകളായ കുന്നുകളെ ഇടിച്ചെടുക്കുന്നതുവഴി നഷ്ടമാകുന്നത് മണ്ണ് തന്നയല്ലേ !

ഭക്ഷണം മാത്രമല്ല മണ്ണ് ഉത്പാദിപ്പിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങൾ മുതൽ പാസ്റ്റിക് വരെ നിർമ്മിക്കുന്നത് മണ്ണിന്റെ മാറ് തുരന്നെടുക്കുന്ന ധാതുക്കളിൽനിന്നാണ്. തന്റെ നെഞ്ചോട് ചേർത്ത് സൂക്ഷിച്ച് അവയെ നമുക്ക് വിട്ട് തരുമ്പോൾ നാം ചെയ്യുന്നതെന്താണ് അതുപയോഗിച്ച് മാരക വിഷ വസ്തുക്കളും ബോംബുകളും ഉണ്ടാക്കി മണ്ണിനെ നശിപ്പിക്കുന്നു.

‘മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്ക് തന്നെ മടങ്ങുന്നു’ എന്ന വാക്യം വെറും വാചകമല്ല. ഭൂമിയിൽ ജീവൻ നിലനിൽക്കാൻ ശുദ്ധമായ മണ്ണ് കൂടാതെ കഴിയില്ല. സംരക്ഷിക്കപെടേണ്ടതുണ്ട് ജീവന്റെ നിലനിൽപിന് ആധാരമായ മണ്ണിനെയും അതുവഴി ഭൂമിയിലെ ഓരോ ജീവജാലത്തെയും.

world soil day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here