ജയയുടെ ശബ്ദം ഉയര്‍ന്നത് രാഷ്ട്രീയത്തില്‍ മാത്രമല്ല, തമിഴ് സിനിമാ ഗാനങ്ങളിലും..

ജയലളിതയും എംജിആറും ഒരുമിച്ച് അഭിനയിച്ച സിനിമ പോലെ ഹിറ്റ് തന്നെയായിരുന്നു അവരൊരുമിച്ച പാട്ടുകളും. എപ്പിസില്‍ എന്ന ഇന്ത്യയില്‍ നിര്‍മ്മിച്ച ഇംഗ്ലീഷ് ചിത്രത്തിലൂടെയാണ് ജയലളിത അഭിനയരംഗത്തേക്ക് എത്തുന്നത്. 1965ല്‍ വെണ്ണീറ എന്ന ചിത്രത്തിലൂടെ ആദ്യ തമിഴ് ചിത്രത്തിലും അഭിനയിച്ചു.
അതോടൊപ്പം തന്നെ ഗായികയായും ജയലളിത പേരെടുത്തു. എംജിആറായിരുന്നു ജയലളിതയിലെ പാട്ടുകാരിയെ കണ്ടെത്തിയത്. എംജിആര്‍ നിര്‍മ്മിച്ച അടിമൈപ്പെണ്‍ എന്ന ചിത്രത്തിലൂടെ ജയ പിന്നണി ഗായികയായി. ടിആര്‍ പാപ്പ, കെവി മഹാദേവന്‍, എംഎസ് വിശ്വനാഥന്‍, ശങ്കര്‍ ഗണേഷ് തുടങ്ങി നിരവധി സംഗീത സംവിധായകര്‍ക്കു വേണ്ടി ജയലളിത പാടി. എസ്പി ബാലസുബ്രമണ്യം, പി സുശീല, എല്‍ആര്‍ ഈശ്വരി എന്നിവര്‍ക്കൊപ്പമാണ് ജയലളിത പാടിയത്. എന്നാല്‍ നടി എന്ന നിലയില്‍ വലിയ തിരക്കു വന്നതോടെ ജയയിലെ അഭിനയത്തിലേക്ക് പൂര്‍ണ്ണ ശ്രദ്ധ കേന്ദ്രീകരിച്ചു. ജയലളിത പാടിയ പാട്ടുകള്‍ കേള്‍ക്കാം…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here