അന്ധർക്ക് നോട്ടുകൾ തിരിച്ചറിയാനാകുന്നില്ല; കോടതി വിശദീകരണം തേടി

അന്ധർക്ക് നോട്ടുകൾ തിരിച്ചറിയാനാകാത്തതിൽ വിശദീകരണം തേടി മുംബെ ഹൈക്കോടതി. ആറാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ കോടതി ആർബിഐഓട് ആവശ്യപ്പെട്ടു. സമീപ വർഷങ്ങളിൽ അച്ചടിച്ച നോട്ടുകളും നാണയങ്ങളുമാണ്
അന്ധർക്ക് തിരിച്ചറിയാൻ പ്രയാസം നേരിടുന്നത്.
നാഷണൽ അസോസിയേഷൻ ഫോർ ബ്ലൈന്റ് നൽകിയ പരാതിയിൽ വാദം കേൾക്കവെയാണ് കോടതി ആർബിഐയോട് വിശദീകരണം തേടിയത്. മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂർ അധ്യക്ഷയായ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
പുതിയ നോട്ടുകളും നാണയങ്ങളും പുറത്തിറക്കുമ്പോൾ അന്ധർക്ക് കൂടി തിരിച്ചറിയാൻ സാധിക്കുന്ന തരത്തിൽ ആകണമെന്ന ആവശ്യമുന്നയിച്ചാണ് ഹർജി നൽകിയത്. മുമ്പ് ഇറക്കിയ നോട്ടുകൾ തിരിച്ചറിയാൻ സാധിച്ചിരുന്നതായും ഹർജിയിൽ പറയുന്നു.
Why blind can’t identify currency of recent years: HC seeks RBI reply to PIL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here