വീട്ടില്‍ ചാരായം വാറ്റിയ അധ്യാപിക അറസ്റ്റില്‍

ആലപ്പുഴയില്‍ വീട്ടില്‍ ചാരായം വാറ്റിയ ഗവണ്‍മെന്റ് സ്ക്കൂള്‍ അധ്യാപിക അറസ്റ്റില്‍. യുവാവും ഒപ്പം അറസ്റ്റിലായിട്ടുണ്ട്. കായംകുളത്തിനടുത്ത് ചിങ്ങോലിയിലാണ് സംഭവം. കായംകുളം എല്‍ പി സ്ക്കൂള്‍ അധ്യാപിക അനിതയും, ചിങ്ങോളി സ്വദേശി രജീഷ് കുമാറുമാണ് എക്സ്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്റെ പിടിയിലായത്.

വീട്ടില്‍ നിന്ന് 12ലിറ്റര്‍ വ്യാജ ചാരായവും, 300 ലിറ്റര്‍ കോടയും പിടിച്ചെടുത്തിട്ടുണ്ട്.
വാഹന പരിശോധനയ്ക്കിടെ രജീഷ് പിടിയിലായതോടെയാണ് അധ്യാപികയുടെ പങ്ക് ഇതില്‍ വ്യക്തമാകുന്നത്. ഇരുവരേയും 14ദിവസത്തേക്ക് റിമാന്റ് ചെയ്തു. അനിതയുടെ ഭര്‍ത്താവ് പട്ടാളത്തിലാണ്. ഒരുമാസം മുമ്പാണ് ഇയാള്‍ അവധിയില്‍ വന്ന് തിരികെ പോയത്.

teacher arrested for making fake alcohol , kayamkulam, excise

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top